വീഴാറായ വീട്ടില്‍ ഈ ദുരിതം മാത്രം; സര്‍ക്കാര്‍ വകയായി എ.പി.എല്‍. കാര്‍ഡും

  |   Thrissurnews

പാവറട്ടി: കാലവർഷമെത്തിയപ്പോൾ ഭയത്തോടെ കഴിയുകയാണ് ഒരു കുടുംബം. വീടിന്റെ ഒരുവശം തകർന്നു. ചുറ്റുമുള്ള മൺചുമരുകൾ ഏതുനിമിഷവും നിലംപൊത്താവുന്ന അവസ്ഥയിൽ. ഓലമേഞ്ഞ മേൽക്കൂര ചോർന്നൊലിക്കുന്നു. ഇത്രയൊക്കെ ദുരിതമനുഭവിക്കുമ്പോഴും റേഷൻ കാർഡ് എ.പി.എൽ. വിഭാഗത്തിൽ. പാവറട്ടി പഞ്ചായത്ത് നാലാം വാർഡിൽ വാഴപ്പള്ളി വാസുവിന്റെ കുടുംബത്തിനാണ് ഈ ദുരവസ്ഥ.

ദുരിതത്തിൽ കഴിയുമ്പോൾ തെങ്ങുകയറ്റത്തൊഴിലാളിയായ മകൻ സനോജിന്റെ ഏക വരുമാനത്തിലാണ് ജീവിതം മുന്നോട്ടുപോയിരുന്നത്. അഞ്ചുമാസം മുൻപ് തെങ്ങിൽനിന്നു വീണ് പരിക്കുപറ്റിയതിനെത്തുടർന്ന് ഈ വരുമാനമാർഗവും ഇല്ലാതായി. സനോജ് ഇപ്പോഴും ചികിത്സയിലാണ്.

വാസുവിന്റെ ഭാര്യ കമലു തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒരുവർഷമായി അർബുദത്തിന് ചികിത്സയിലാണ്. വീട്ടിലെ ബുദ്ധിമുട്ടുകൾ കാരണം ചികിത്സപോലും മുടങ്ങി.

ശ്വാസകോശസംബന്ധമായ അസുഖത്തിന്റെ പിടിയിലാണ് വാസു. നാട്ടുകാരുടെയും സുഹൃത്തുക്കളുടെയും സഹായത്താലാണ് ജീവിതം മുന്നോട്ടുപോകുന്നത്. ആശുപത്രി ആനുകൂല്യങ്ങൾ ലഭിക്കുന്നതിനുപോലും തടസ്സമായി നിൽക്കുകയാണ് ഇവരുടെ എ.പി.എൽ. കാർഡ്. സർക്കാർ ഓഫീസുകളിൽ കയറിയിറങ്ങിയെങ്കിലും അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്നാണ് കുടുംബത്തിന്റെ പരാതി....

ഫോട്ടോ http://v.duta.us/6hHhfQAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/DGqu4QAA

📲 Get Thrissur News on Whatsapp 💬