സഞ്ചാരികളേ ഇതിലേ... വയനാട് വിളിക്കുന്നു

  |   Wayanadnews

അമ്പലവയൽ: പ്രളയത്തിനുശേഷം മാന്ദ്യത്തിലായ വിനോദസഞ്ചാരമേഖലയ്ക്ക് ഉണർവേകി മധ്യവേനലവധിക്കാലം. അവധിയാഘോഷിക്കാൻ സന്ദർശകർ കൂട്ടമായി ചുരംകയറിയതോടെ ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളിൽ തിരക്കേറി. മുഖംമിനുക്കിയ കാരാപ്പുഴയിലും എടക്കൽഗുഹ, ബാണാസുരസാഗർ, കാന്തൻപാറ എന്നിവിടങ്ങളിലെല്ലാം ആയിരങ്ങളെത്തി. കഴിഞ്ഞവർഷം നിപ സ്ഥിരീകരിച്ചപ്പോൾ തുടങ്ങിയ പ്രതിസന്ധിക്ക് ഇതോടെ അയവുവന്നു.

മുഖംമിനുക്കി വിനോദസഞ്ചാരകേന്ദ്രങ്ങൾ

സന്ദർശകർക്കായി കൂടുതൽ സൗകര്യങ്ങളൊരുക്കിയ കാരാപ്പുഴയിലും കാന്തൻപാറയിലുമെല്ലാം ഇപ്പോൾ നല്ല തിരക്കാണ്. എടക്കൽഗുഹ, ബാണാസുരസാഗർ, മുത്തങ്ങ വന്യജീവി സങ്കേതം, പൂക്കോട് തടാകം എന്നിവിടങ്ങളിലും ഒട്ടേറെപേരെത്തുന്നു. കഴിഞ്ഞ നാലുദിവസം കൊണ്ട് 6000 പേരാണ് കാരാപ്പുഴയിലെത്തിയത്. സന്ദർശകർക്ക് നിയന്ത്രണമുള്ള എടക്കൽ ഗുഹയിൽ 1920 പേർ ദിവസവും എത്തുന്നുണ്ട്. മറ്റ് കേന്ദ്രങ്ങളിലും സമാനരീതിയിൽ തിരക്കുണ്ടായിരുന്നു. ഇപ്പോൾ പ്രതിദിനം 20000 മുതൽ 25000 വരെ സന്ദർശകർ വയനാട്ടിലെത്തുന്നുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്.

വരുന്നൂ.. മൺസൂൺ ടൂറിസം

വയനാടൻ വിനോദസഞ്ചാരത്തിന്റെ നല്ലനാളുകളാണ് എപ്രിൽ മുതൽ ഒാഗസ്റ്റുവരെ. മധ്യവേനലവധി ആഘോഷിക്കാൻ മലയാളികൾ തിരഞ്ഞെടുക്കുന്നത് വയനാടാണ്. ജൂൺ മുതൽ മഴയും തണുപ്പും ആസ്വദിക്കാൻ വിദേശികളടക്കമുള്ളവരുമെത്തുന്നു. കാലവർഷമെത്തുന്നതോടെ മൺസൂൺ ടൂറിസത്തിന് വഴിമാറും. ഗൾഫ് നാടുകളിൽനിന്നുള്ള യാത്രികരാണ് മൺസൂൺ ടൂറിസം ഇഷ്ടപ്പെടുന്നത്. മഴയാത്രകൾക്കും മഴക്കാല ചികിത്സകൾക്കും വയനാട് തിരഞ്ഞെടുക്കുന്നവർ ഏറെയാണ്....

ഫോട്ടോ http://v.duta.us/8QuCEAAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/i6_VAQAA

📲 Get Wayanad News on Whatsapp 💬