സി.പി.എം. മോഷ്ടാക്കളായി മാറുന്നു -സതീശൻ പാച്ചേനി

  |   Kannurnews

കതിരൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിനുശേഷം സി.പി.എമ്മുകാർ പലയിടത്തും മോഷ്ടാക്കളായി മാറുകയാണെന്ന് ഡി.സി.സി. പ്രസിഡന്റ് സതീശൻ പാച്ചേനി പറഞ്ഞു. പൊന്ന്യം പുല്ലോടിയിലെ കോൺഗ്രസ് ഓഫീസായ ഇന്ദിരാഗാന്ധി സ്മാരക മന്ദിരം അക്രമിക്കുകയും അവിടെ സ്ഥാപിച്ച ബോർഡ്, ട്യൂബ്, ബൾബ് എന്നിവ എടുത്തുകൊണ്ടുപോവുകയും ചെയ്തതിൽ കോൺഗ്രസ് പൊന്ന്യം മണ്ഡലത്തിന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിനെ തുടർന്ന് കതിരൂർ ഉൾപ്പെടെയുള്ള സി.പി.എം. പഞ്ചായത്തുകളിൽ കുടിവെള്ളം നിർത്തിവെയ്ക്കുക, തെരുവുവിളക്കുകൾ കത്തിക്കാതിരിക്കുക എന്നത് പതിവായിരിക്കുകയാണ്. സി.പി.എം. അനുഭാവികളല്ലാത്തവരുടെ ക്ഷേമ പെൻഷനുകൾ തടഞ്ഞുവെയ്ക്കുകയും ചെയ്യുന്നുണ്ടെന്നും സതീശൻ പറഞ്ഞു. മണ്ഡലം പ്രസിഡന്റ് എ.വി.രാമദാസൻ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി. നിർവാഹകസമിതിയംഗം സജ്ജീവ് മാറോളി, മണ്ണയാട് ബാലകൃഷ്ണൻ, എം.പി.അരവിന്ദാക്ഷൻ, എ.കെ.പുരുഷോത്തമൻ നമ്പ്യാർ, എം.പി.ഹസൈനാർ, എ.പ്രേമരാജൻ എന്നിവർ സംസാരിച്ചു....

ഫോട്ടോ http://v.duta.us/TtLWNQAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/_0IDIgAA

📲 Get Kannur News on Whatsapp 💬