സംയോജിത ശുദ്ധജല വിതരണ പദ്ധതി നിർമാണം പുരോഗമിക്കുന്നു

  |   Pathanamthittanews

മല്ലപ്പള്ളി: ആനിക്കാട്, മല്ലപ്പള്ളി, കോട്ടാങ്ങൽ പഞ്ചായത്തുകളുടെ സംയോജിത ശുദ്ധജല വിതരണ പദ്ധതി ഒന്നാംഘട്ടം പൂർത്തിയായി. മൂന്ന് ജലസംഭരണികളും ആറ്റിൽനിന്ന് ശുദ്ധീകരണശാലയിലേക്കുള്ള കുഴലുകളും അവിടെനിന്നുള്ള വിതരണക്കുഴലുകളും സ്ഥാപിക്കുന്നതിനുള്ള രണ്ടാംഘട്ടം ആരംഭിച്ചു. പുതിയ ലൈനുകൾ നിർണയിക്കുന്നതിനുള്ള മൂന്നാം ഘട്ടത്തിന്റെ സർവേ ഉടൻ തുടങ്ങുമെന്ന് ജല അതോറിറ്റി സൂപ്രണ്ടിങ് എൻജിനീയർ എൻ.മധു അറിയിച്ചു.

പത്തു ദശലക്ഷം ലിറ്റർ ജലം

പുളിക്കാമലയിൽ മലയിൽ ജോർജുകുട്ടി സൗജന്യമായി നൽകിയ 49 സെന്റ് സ്ഥലത്താണ് ഒന്നാംഘട്ടമായി ശുദ്ധീകരണശാല നിർമിച്ചത്. ഒരുദിവസം പത്തു ദശലക്ഷം ലിറ്റർ ജലം ഇവിടെ ശുദ്ധീകരിക്കാനാകും. ഇതിനായുള്ള രണ്ട് കോൺക്രീറ്റ് ടാങ്കുകൾ പൂർത്തിയായി. ക്രമീകരണങ്ങളും ഒരുക്കിക്കഴിഞ്ഞു.

ഒൻപത് സംഭരണികൾ

മണിമലയാറ്റിലെ കോഴിമണ്ണിൽ കടവിൽനിന്ന് വെള്ളമെടുത്ത് ശുദ്ധീകരിച്ച് വിവിധ സംഭരണികളിൽ എത്തിച്ചാണ് വിതരണം നടത്തുക. നിലവിലുള്ള കാരക്കമല, ഹനുമാൻകുന്ന്, കൈപ്പറ്റ, പരക്കത്താനം ഉപരിതല ടാങ്കുകൾ നവീകരിക്കും. കാവുങ്കഴമല, കാട്ടാമല, നാരകത്താനി, പൊന്നിരിക്കുംപാറ, തൃച്ചേർപ്പുറം എന്നിവിടങ്ങളിൽ സംഭരണികൾ നിർമിക്കും. ഈ പ്രവൃത്തിയാണ് രണ്ടാംഘട്ട പദ്ധതിയിൽ തുടങ്ങിയത്.

താലൂക്ക് ആശുപത്രിക്ക് പ്രത്യേക കുഴൽ

പുതിയ ലൈനുകൾ എവിടെയൊക്കെ ആവശ്യമുണ്ടെന്ന അന്വേഷണമാണ് മൂന്നാം ഘട്ടത്തിലെ സർവേയിലൂടെ നടപ്പാക്കുക. താലൂക്കാശുപത്രി ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിലേക്ക് പ്രത്യേക കുഴലുകൾ ഇടുന്ന കാര്യവും ഈ ഘട്ടത്തിൽ പരിഗണിക്കും....

ഫോട്ടോ http://v.duta.us/r7VYnwAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/ftZ-KgAA

📲 Get Pathanamthitta News on Whatsapp 💬