അടൂർ ജനറൽ ആശുപത്രിയിൽ ആംബുലൻസില്ല; കെട്ടിടത്തിന് മുകളിൽ കയറി യുവാവിന്റെ ഒറ്റയാൾ പ്രതിഷേധം

  |   Pathanamthittanews

അടൂർ: അടൂർ ജനറൽ ആശുപത്രിയിൽ ആംബുലൻസ് സൗകര്യം ഉറപ്പ് വരുത്തണമെന്ന് ആവശ്യപ്പെട്ട് യുവാവിന്റെ ഒറ്റയാൾ സമരം. ജനറൽ ആശുപത്രി ഒ.പി.ടിക്കറ്റ് കൗണ്ടറിന്റെ മുകളിൽ കയറിയാണ് ഇദ്ദേഹം പ്രതിഷേധിച്ചത്. രാവിലെ 10.15-ന് തുടങ്ങിയ സമരം രണ്ട് മണിക്കൂറോളം നീണ്ടു. വിവരങ്ങൾ മേലധികാരികളെ അറിയിക്കാമെന്ന ആശുപത്രി സൂപ്രണ്ടിന്റെ ഉറപ്പിന്മേലാണ് മുരുകൻ സമരം അവസാനിപ്പിച്ചത്.

രാവിലെ പത്തിന് അടൂർ ജനറൽ ആശുപത്രിയിൽ എത്തിയ മുരുകൻ ആശുപത്രി കെട്ടിടത്തിന് മുകളിൽ കയറുന്നതിന് മുൻപ് തന്നെ ആവശ്യങ്ങൾ രേഖപ്പെടുത്തിയ നോട്ടീസ് വിതരണം ചെയ്തിരുന്നു. ഇതിനുശേഷമാണ് പ്ലക്കാർഡ് കഴുത്തിൽ തൂക്കി മൈക്കുമായി കെട്ടിടത്തിന് മുകളിൽ കയറിയത്. തുടക്കത്തിൽ തമാശയാണെന്ന് ആളുകൾ കരുതിയെങ്കിലും മൈക്കിലൂടെ അടൂർ ജനറൽ ആശുപത്രിയിലെ പോരായ്മകൾ പറയാൻ തുടങ്ങിയപ്പോഴാണ് ഇവിടെയെത്തിയ രോഗികൾക്കും പൊതുജനത്തിനും ആശുപത്രി ജീവനക്കാർക്കും ഗൗരവം മനസ്സിലായത്. ആശുപത്രി സെക്യൂരിറ്റി ജീവനക്കാർ ഇദ്ദേഹത്തോട് താഴെയിറങ്ങാൻ ആവശ്യപ്പെട്ടു. ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥർ എത്തി വിഷയത്തിന് ഉറപ്പുകിട്ടാതെ സമരം അവസാനിപ്പിക്കില്ലെന്നും മുരുകൻ അറിയിച്ചു. തുടർന്നാണ് ആശുപത്രി അധികൃതർ പോലീസിനെ വിവരം അറിയിച്ചത്....

ഫോട്ടോ http://v.duta.us/zduXOQAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/xZwaVgAA

📲 Get Pathanamthitta News on Whatsapp 💬