അപകടങ്ങളെ നേരിടാൻ കുട്ടികൾക്ക് അഗ്നിരക്ഷാസേനയുടെ പരിശീലനം

  |   Pathanamthittanews

തിരുവല്ല: അഗ്നിരക്ഷാ സേനയുടെ പരിശീലനവും ബോധവത്കരണവും തിരുവല്ലയിലെ യു.പി., ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂളുകളിൽ തുടങ്ങി. തീപിടിത്തം, വെള്ളത്തിൽ വീണുള്ള അപകടങ്ങൾ തുടങ്ങിയവയെ നേരിടുന്നതിനുള്ള ബോധവത്കരണമാണ് ഇതിൽ പ്രധാനം. തിരുവല്ലയ്ക്ക് സമീപമുള്ള ഒരു നീന്തൽകുളത്തിലാണ് നീന്തൽ പരിശീലനം. വിദ്യാർഥികളെ ഉൾപ്പെടുത്തി കമ്യൂണിറ്റി റെസ്ക്യു വൊളന്റിയേഴ്സിനെ പഞ്ചായത്തുതലത്തിൽ രൂപവത്കരിക്കുന്ന നടപടികളും തുടങ്ങിയിട്ടുണ്ട്.

തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ സ്കൂളുകളിൽ രണ്ടുമാസത്തിനകം ക്ലാസുകൾ പൂർത്തിയാക്കും. പത്തുവിദ്യാലയങ്ങളിൽ പരിശീലനം കഴിഞ്ഞതായി സ്റ്റേഷൻ ഓഫീസർ വേണുക്കുട്ടൻ പറഞ്ഞു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എസ്.സുരേഷ്, ഫയർമാന്മാരായ, സുമേഷ്, പൊൻരാജ്, ഹരി തുടങ്ങിയവരാണ് നേതൃത്വം നൽകുന്നത്.

Content Highlights:Fire and Safety Training by Kerala Fire Force...

ഫോട്ടോ http://v.duta.us/oPFN4AAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/E43FSwAA

📲 Get Pathanamthitta News on Whatsapp 💬