ഇരുവൃക്കകളും തകരാറിലായ യുവാവ് സഹായം തേടുന്നു

  |   Ernakulamnews

പറവൂർ: ഇരുവൃക്കകളും തകരാറിലായി ആശുപത്രിയിൽ കഴിയുന്ന ഗൃഹനാഥൻ, വടക്കേക്കര പാല്യതുരുത്ത് കുരിക്കശ്ശേരി വീട്ടിൽ കെ.എം. സജീവ് (43) സുമനസ്സുകളിൽ നിന്ന് ചികിത്സാ സഹായം തേടുന്നു.

കെട്ടിടനിർമാണ തൊഴിലാളിയായിരുന്ന സജീവ് ഇപ്പോൾ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലാണ്.

കുടുംബത്തിലെ ഏക അത്താണിയായിരുന്ന സജീവ് രോഗബാധിതനായതോടെ ചികിത്സാച്ചെലവ് വഹിക്കാൻപോലും നിർവാഹമില്ലാതെ നിസ്സഹായരാണ് ഭാര്യയും അമ്മയും ഉൾപ്പെടുന്ന കുടുംബം.

സജീവിനെ സഹായിക്കാൻ വടക്കേക്കര പഞ്ചായത്തംഗം കെ.കെ. ഗിരീഷ് ചെയർമാനും ടി. എ. മോഹനൻ കൺവീനറുമായി ചികിത്സാ സഹായ സമിതി രൂപവത്കരിച്ചിട്ടുണ്ട്. സഹായനിധിയുടെ പേരിൽ ബാങ്ക് ഓഫ് ഇന്ത്യ വടക്കേക്കര ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്.

അക്കൗണ്ട് നമ്പർ. 856110110013853. IFS Code BKID 0008561. വിലാസം: കെ.എം. സജീവ്, ചികിത്സാ സഹായനിധി, കുരിക്കശ്ശേരി വീട്, പാല്യതുരുത്ത്, മൂത്തകുന്നം പി.ഒ. -683516....

ഫോട്ടോ http://v.duta.us/KDOf6QAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/JzZw3wAA

📲 Get Ernakulam News on Whatsapp 💬