കെ.എസ്.ആർ.ടി.സി. ബസുകൾ കൂട്ടിയിടിച്ചു; 52 പേർക്ക് പരിക്ക്

  |   Thiruvananthapuramnews

വെമ്പായം: എം.സി.റോഡിൽ വട്ടപ്പാറയ്ക്കും മരുതൂരിനും ഇടയിൽ മരുതൂർ വളവിൽ കെ.എസ്.ആർ.ടി.സി. ബസുകൾ കൂട്ടിയിടിച്ച് 52 യാത്രക്കാർക്ക് പരിക്കേറ്റു. ശനിയാഴ്ച രാവിലെ ആറേമുക്കാലോടെ കൊട്ടാരക്കരയിൽനിന്ന് തിരുവനന്തപുരത്തേക്ക് വന്ന ഫാസ്റ്റ് പാസഞ്ചറും തിരുവനന്തപുരത്തുനിന്ന് ഗുരുവായൂരേക്കും പോയ സൂപ്പർഫാസ്റ്റുമാണ് കൂട്ടിയിടിച്ചത്.

പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടുപേർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ആരുടെയും പരിക്ക് ഗുരുതരമല്ല.

തകർന്ന ബസിൽ കുടുങ്ങിയ യാത്രക്കാരെ പോലീസും നാട്ടുകാരും ചേർന്നാണ് പുറത്തെടുത്തത്. തകർന്ന ബസുകളിലൊന്നിന്റെ ചക്രം ഞെരുങ്ങിയതിനാൽ അഗ്നിരക്ഷാസേനയുടെ സഹായത്തോടെയാണ് ഇവ മാറ്റിയത്.

അപകടത്തെത്തുടർന്ന് എം.സി റോഡ് വഴിയുള്ള ഗതാഗതം ഏറെനേരം തടസ്സപ്പെട്ടു. വട്ടപ്പാറ എസ്.ഐ. അശ്വനിയുടെ നേതൃത്വത്തിൽ ഗതാഗതം പുനഃസ്ഥാപിച്ചു.

Content Highlights: KSRTC Bus Accident, Vembayam Accident...

ഫോട്ടോ http://v.duta.us/HezB1AAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/XiOofwAA

📲 Get Thiruvananthapuram News on Whatsapp 💬