കാട്ടുപോത്ത്‌ നാലുപേരെ കുത്തിയത് നാല്‌ കിലോമീറ്ററിനുള്ളിൽ

  |   Thiruvananthapuramnews

പാങ്ങോട്: കാട്ടുപോത്തിനെ കണ്ടെന്ന വാർത്ത നാട്ടിൽ പരന്നെങ്കിലും ആദ്യം ആരും അതു വിശ്വസിച്ചില്ല. കാട്ടുപോത്ത് ആക്രമിച്ച അധ്യാപിക ലീന മുറ്റത്തു വീണുകിടക്കുന്നതുകണ്ട് ഓടിയെത്തിയ നാട്ടുകാർ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ബോധംവീണതിനു ശേഷമാണ് കാട്ടുപോത്താണ് ആക്രമിച്ചതെന്നു തിരിച്ചറിഞ്ഞത്.

തുടർന്ന് മൂന്ന് കിലോമീറ്ററോളം ഓടിയ പോത്ത്, കൊച്ചാലുംമൂട് ജങ്ഷനിൽ മദ്രസ വിട്ടുവരികയായിരുന്ന കുട്ടിയെയും ജങ്ഷനിൽ നിൽക്കുകയായിരുന്ന യുവാവിനെയും കുത്തി. വീണ്ടും ഒരു കിലോമീറ്ററോളം ഓടിയതിനു ശേഷമാണ് മറ്റൊരു യുവാവിനെ ഇടിച്ചുതെറിപ്പിച്ചത്.

കാട്ടുപോത്തിറങ്ങിയെന്ന വിവരം സാമൂഹികമാധ്യമങ്ങളിലൂടെയും ഫോൺ വഴിയും അറിഞ്ഞ നാട്ടുകാർ വീട്ടിൽനിന്നു പുറത്തിറങ്ങിയില്ല. ഉളിയൻകോട്ടും കൊച്ചാലുംമൂട്ടിലും രണ്ടു പോത്തുകളാണ് ആക്രമണം നടത്തിയതെന്ന് അഭ്യൂഹം പരന്നു. കാഞ്ചിനടയിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ പോത്തിനെ തിരഞ്ഞെങ്കിലും കണ്ടെത്തിയില്ല. പിന്നീടുള്ള അന്വേഷണത്തിൽ ഒരു പോത്തേയുള്ളൂവെന്നു തിരിച്ചറിഞ്ഞു.

കാഞ്ചിനട ഗവ. എൽ.പി.എസിനോടു ചേർന്നുള്ള വനമേഖലയിൽനിന്നാണ് പോത്ത് നാട്ടിലേക്കിറങ്ങിയത്. വിദ്യാലയങ്ങൾക്ക് പ്രവൃത്തിദിനമല്ലായിരുന്നതിനാൽ കൂടുതൽ അപകടമുണ്ടായില്ല. വനമേഖലയിൽ മയക്കുവെടി വയ്ക്കാൻ മൃഗസംരക്ഷണവകുപ്പിൽനിന്ന് ഉദ്യോഗസ്ഥരെത്തുമെന്നാണ് വൈകി ലഭിച്ച വിവരം.

കാട്ടുപന്നിയെയും കാട്ടുകുരങ്ങിനെയും പേടിച്ച് പാങ്ങോട്ടെ കർഷകർ കൃഷി വരെ അവസാനിപ്പിച്ചിരിക്കെയാണ് ഇപ്പോൾ കാട്ടുപോത്തിന്റെയും ആക്രമണമുണ്ടായത്....

ഫോട്ടോ http://v.duta.us/dQD7wQAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/aA8adwAA

📲 Get Thiruvananthapuram News on Whatsapp 💬