കടലേറ്റം തടയാന്‍ എം.എല്‍.എ.മാരുടെ പ്രസ്താവനകള്‍ മാത്രം-കെ.മുരളീധരന്‍

  |   Kollamnews

കൊട്ടിയം : തീരദേശം സംരക്ഷിക്കാൻ സർക്കാരിന് പദ്ധതികളില്ലെന്നും ഉള്ളത് മന്ത്രിയുടെയും എം.എൽ.എ. മാരുടെയും പ്രസ്താവനകൾ മാത്രമാണന്നും കെ.മുരളീധരൻ എം.പി. പ്രസ്താവനകൾക്ക് കടൽകയറ്റം തടയാനാവില്ലെന്ന് ജനങ്ങൾ അനുഭവങ്ങളിലൂടെ മനസ്സിലാക്കിക്കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

തീരദേശസംരക്ഷണത്തിനായി യു.ഡി.എഫിന്റെ നേതൃത്വത്തിൽ എൻ.കെ.പ്രേമചന്ദ്രൻ എം.പി. നടത്തുന്ന 24 മണിക്കൂർ രാപകൽ സമരം ഇരവിപുരം പള്ളിനേര് ഭാഗത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പാർലമെന്റ് സമ്മേളനത്തിനുമുൻപ് മുഖ്യമന്ത്രി എം.പി.മാരുടെ യോഗം വിളിച്ച് ചർച്ച നടത്തുമായിരുന്നു. എന്നാൽ അതുണ്ടായില്ല. എം.പി.മാർ സത്യപ്രതിജ്ഞ ചെയ്തില്ലെന്നാണ് പറഞ്ഞ ന്യായീകരണം. 17 മുതൽ ജൂലായ് 24 വരെ സഭ സമ്മേളിക്കുമെന്ന വിവരം പത്രങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടും എം.പി.മാരുടെ യോഗം വിളിക്കാൻ മുഖ്യമന്ത്രി തയ്യാറായില്ല.

ആലപ്പുഴ എം.പി. ആരിഫ് ഉൾപ്പെടെ 15 എം.പി.മാരുടെ മണ്ഡലങ്ങൾ തീരദേശമേഖലകൾ ഉൾപ്പെടുന്നതാണ്. അതുകൊണ്ടുതന്നെ കേരളത്തിലെ എം.പി.മാർ തീരപ്രദേശങ്ങളുടെ സംരക്ഷണത്തിന് മുന്തിയ പരിഗണന നൽകും. ഇതിനു കേന്ദ്രം നൽകുന്ന ഫണ്ട് എവിടെ വിനിയോഗിക്കണോ അവിടെത്തന്നെ വിനിയോഗിക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.

കെ.പി.സി.സി. സെക്രട്ടറി എ.ഷാനവാസ്ഖാൻ അധ്യക്ഷനായി. ആർ.എസ്.പി. സംസ്ഥാന സെക്രട്ടറി എ.എ.അസീസ്, ഡി.സി.സി. പ്രസിഡന്റ് ബിന്ദുകൃഷ്ണ, യു.ഡി.എഫ്. ജില്ലാ ചെയർമാൻ കെ.സി.രാജൻ, യൂനുസ്കുഞ്ഞ്, ഫിലിപ്പ് കെ.തോമസ്, കെ.ബേബിസൺ, അറയ്ക്കൽ ബാലകൃഷ്ണപിള്ള, റാം മോഹൻ, കല്ലട ഫ്രാൻസിസ്, സജി ഡി.ആനന്ദ്, സൂരജ് രവി, ജി.രതികുമാർ, എസ്.വിപിനചന്ദ്രൻ എന്നിവർ പ്രസംഗിച്ചു....

ഫോട്ടോ http://v.duta.us/UEUeBgAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/sAJMYgAA

📲 Get Kollam News on Whatsapp 💬