കുടിവെള്ളമില്ല: മേപ്പാറ നിവാസികൾ ദുരിതത്തിൽ

  |   Idukkinews

കട്ടപ്പന: കാഞ്ചിയാർ പഞ്ചായത്തിലെ മേപ്പാറ നിവാസികൾ കുടിവെള്ളമില്ലാതെ ദുരിതത്തിൽ. പ്രദേശത്ത് രണ്ട് കുടിവെള്ളപദ്ധതികൾ ഉണ്ടെങ്കിലും രണ്ടും ഏറെ നാളുകളായി പ്രവർത്തിക്കുന്നില്ല. മുൻപ് ഒന്നിടവിട്ട് കുടിവെള്ളം തടസ്സമില്ലാതെ ലഭിച്ചിരുന്നു. എന്നാൽ, ഇപ്പോൾ വെള്ളം ലഭിക്കുന്നില്ല. പ്രദേശത്തെ പല വീടുകളിലെയും കിണറുകളിൽ വെള്ളമില്ല. പദ്ധതിക്കായി ആശ്രയിക്കുന്ന കിണറ്റിലെ വെള്ളം വറ്റിയതാണ് കുടിവെള്ള വിതരണം തടസ്സപ്പെടാൻ കാരണമെന്നാണ് പഞ്ചയത്ത് അധികൃതർ പറയുന്നത്. അധികൃതർ ഇടപെട്ട് കുടിവെള്ള വിതരണം പുനഃസ്ഥാപിക്കാൻ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു....

ഫോട്ടോ http://v.duta.us/uEo0RgAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/X8DYFQAA

📲 Get Idukki News on Whatsapp 💬