കേരള കോണ്‍ഗ്രസ് (എം.) ഇരിങ്ങാലക്കുടയിലും പിളര്‍പ്പിലേക്ക്

  |   Thrissurnews

ഇരിങ്ങാലക്കുട: കേരള കോൺഗ്രസ് (എം.) ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മിറ്റി പിളർപ്പിലേക്ക്. നിയോജകമണ്ഡലം പ്രസിഡന്റ് റോക്കി ആളൂക്കാരന്റെ അധ്യക്ഷതയിൽ റെസ്റ്റ് ഹൗസിൽ ചേർന്ന ജനറൽ ബോഡി യോഗം ജോസഫ് വിഭാഗത്തിന് പിന്തുണ പ്രഖ്യാപിച്ചപ്പോൾ ജില്ലാ സെക്രട്ടറി ടി.കെ. വർഗ്ഗീസിന്റെ അധ്യക്ഷതയിൽ പ്രിയാ ഹാളിൽ നടന്ന യോഗം ജോസ് കെ. മാണിക്ക് പിന്തുണ പ്രഖ്യാപിച്ചു.

റോക്കി ആളൂക്കാരനെ പുറത്താക്കി നിയോജകമണ്ഡലം പ്രസിഡന്റായി ഇ.വി. ആന്റോയെ തിരഞ്ഞെടുത്തു.

റെസ്റ്റ് ഹൗസിൽ ചേർന്ന യോഗം മുൻ എം.എൽ.എ.യും കേരള കോൺഗ്രസ് ഹൈപവർ കമ്മിറ്റിയംഗവുമായ തോമസ് ഉണ്ണിയാടൻ ഉദ്ഘാടനം ചെയ്തു.

സി.എഫ്. തോമസ് ചെയർമാനും പി.ജെ. ജോസഫ് വർക്കിങ്ങ് ചെയർമാനുമായ ഔദ്യോഗിക കേരള കോൺഗ്രസ് എമ്മിന് പിന്തുണ പ്രഖ്യാപിച്ച് യോഗം പ്രമേയം പാസ്സാക്കി. നിയോജകമണ്ഡലം കമ്മിറ്റിയിലെ 56 പേരിൽ 50 പേരും ഒമ്പതു മണ്ഡലം പ്രസിഡന്റുമാരിൽ ഏഴുപേരും തങ്ങളോടൊപ്പമാണെന്ന് ഇവർ അവകാശപ്പെട്ടു.

ആറുനിയോജകമണ്ഡലം ഭാരവാഹികളിൽ അഞ്ചുപേരും അഞ്ചു സംസ്ഥാന കമ്മിറ്റിയംഗങ്ങളിൽ നാലുപേരും യോഗത്തിൽ പങ്കെടുത്തതായി നേതാക്കൾ പറഞ്ഞു.

ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തി....

ഫോട്ടോ http://v.duta.us/uB_dQwAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/9g2eYgAA

📲 Get Thrissur News on Whatsapp 💬