കുളത്തൂപ്പുഴയിലെ പട്ടികവർഗ നെയ്‌ത്തുശാല നാശത്തിന്റെ വക്കിൽ

  |   Kollamnews

കുളത്തൂപ്പുഴ : ആദിവസി ക്ഷേമത്തിനായി കുളത്തൂപ്പുഴയിൽ ആരംഭിച്ച പട്ടികവർഗ നെയ്ത്തു സഹകരണസംഘം നാശത്തിന്റെ വക്കിൽ. സംഘം പ്രവർത്തിക്കുന്നതിനാവശ്യമായ ധനസഹായം വകുപ്പിൽനിന്നു ലഭിക്കാതെവന്നതോടെയാണ് ദുരിതമാരംഭിച്ചത്.

വില്ലുമല കോളനി കേന്ദ്രീകരിച്ച് 1984-ലാണ് നെയ്ത്തുശാല തുടങ്ങി ആദിവാസി സ്ത്രീകൾക്ക് നെയ്ത്തിൽ പരിശീലനം നൽകിയത്. പരിശീലനകാലത്ത് ചെറിയ തുക വേതനമായും നൽകിയിരുന്നു. നല്ലരീതിയിൽ പ്രവർത്തിച്ചിരുന്ന സംഘത്തിന് 1989-ൽ പട്ടികവർഗ വികസനവകുപ്പ് കുളത്തൂപ്പുഴ പതിനാറേക്കർ കേന്ദ്രമാക്കി സ്ഥലം വാങ്ങി കെട്ടിടവും നിർമിച്ചുനൽകി. ഇതോടെ നെയ്ത്തുശാല ഇവിടേക്ക് മാറ്റി പ്രവർത്തനം വിപുലമാക്കി.

എന്നാൽ മാറ്റത്തിനനുസരിച്ച് ധനസഹായമോ മേൽനേട്ടമോ സർക്കാരിൽനിന്ന് പിന്നീടുണ്ടായില്ല. നെയ്തെടുക്കുന്ന തുണിത്തരങ്ങൾ വാങ്ങാൻ ആളില്ലാതെവന്നതോടെ നാശവും തുടങ്ങി.

പരിശീലനം ലഭിച്ചവർ പ്രദേശത്ത് ഏറെയുണ്ടെങ്കിലും തുച്ഛമായ വേതനത്തിന് പണിയെടുക്കാൻ ആളില്ലാതെവന്നത് പ്രവർത്തനത്തെ ബാധിച്ചു. ഇപ്പോൾ പുറത്തുനിന്നുള്ള തൊഴിലാളികളെ ഏർപ്പെടുത്തിയാണ് പ്രവർത്തനം.

മേൽനോട്ടമില്ലാതായതോടെ സംഘം കെട്ടിടം കാടുകയറി. ചുറ്റുമതിലില്ലാത്തതിനാൽ സാമൂഹികവിരുദ്ധരുടെ കേന്ദ്രമാണിവിടം. നൂലിന് നിറം പിടിപ്പിക്കുന്നതിനായി സ്ഥാപിച്ചിരുന്ന വലിയ ചെമ്പുപാത്രവും അനുബന്ധ ഉപകരണങ്ങളും മോഷ്ടാക്കൾ കടത്തി.

മുപ്പത് തറികളുണ്ടായിരുന്ന ഇവിടെ പത്തെണ്ണമാണ് ആകെ പ്രവർത്തിക്കുന്നത്. ദിവസവും ജോലിക്കെത്തുന്ന സ്ത്രീത്തൊഴിലാളികൾക്ക് പ്രാഥമികാവശ്യങ്ങൾ നിറവേറ്റുന്നതിനുപോലും സൗകര്യമില്ല. കെട്ടിടത്തിന്റെ മേൽക്കൂര പലയിടത്തും തകർന്ന് കെട്ടിടം ചേർന്നൊലിക്കുകയാണ്....

ഫോട്ടോ http://v.duta.us/G9jPlQAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/SnG98gAA

📲 Get Kollam News on Whatsapp 💬