കസ്റ്റഡിയില്‍ പ്രതിക്ക് മര്‍ദ്ദനം, മൂന്നാര്‍ എസ്.ഐ. ഉള്‍പ്പെടെ മൂന്ന് പോലീസുകാര്‍ക്കെതിരേ നടപടി

  |   Keralanews

അടിമാലി: കസ്റ്റഡിയിലുള്ള പ്രതിക്ക് മർദ്ദനമേറ്റ സംഭവത്തിൽ മൂന്നാർ എസ്.ഐ.ഉൾപ്പെടെ മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം. മൂന്നാറിൽ വിനോദസഞ്ചാരികളെ ആക്രമിച്ച കേസിലെ പ്രതി സതീശനാണ് മർദ്ദനമേറ്റത്.

കസ്റ്റഡിയിലിരിക്കെ ഇയാളുടെ എല്ലുകൾക്ക് പൊട്ടലേറ്റിട്ടുണ്ടെന്ന ഡോക്ടർമാരുടെ റിപ്പോർട്ടിനെ തുടർന്നാണ് നടപടി സ്വീകരിച്ചതെന്ന് മൂന്നാർ ഡി.വൈ.എസ്.പി.വ്യക്തമാക്കി.മൂന്നാർ എസ്.ഐ.ശ്യാം കുമാർ, എ.എസ്.ഐ.രാജേഷ്, സിവിൽ പോലീസ് ഓഫീസർ തോമസ് എന്നിവരെയാണ് എ.എർ.ക്യാമ്പിലേക്ക് സ്ഥലം മാറ്റിയത്.

അതേ സമയം ഇയാളെ പിടികൂടാനുള്ള മൽപ്പിടിത്തത്തിനിടെ പരിക്ക് സംഭവിച്ചതാകാമെന്നാണ് പോലീസുകാരുടെ വിശദീകരണം. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് സതീശൻ. കഴിഞ്ഞ ദിവസം പാലക്കാട് നിന്നാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ അടിമാലി ആശുപത്രിയിൽ ചികിത്സയിലാണ്.

അതേ സമയം ഇയാൾ സി.പി.എം. അനുഭാവി ആയതിനാലാണ് നടപടിയെന്ന ആരോപണവും ഉയരുന്നുണ്ട്.

Content Highlights:Custodial attack, action against police officers, idukki...

ഫോട്ടോ http://v.duta.us/0N59egAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/ww19mwAA

📲 Get Kerala News on Whatsapp 💬