ചിന്നക്കനാൽ ഭൂസമരം: കുടിൽ കെട്ടുന്നത് തുടരുന്നു

  |   Idukkinews

മൂന്നാർ: ചിന്നക്കനാലിൽ ഭൂരഹിതരായ തോട്ടം തൊഴിലാളികൾ സർക്കാർ ഭൂമി കൈയേറി കുടിൽ കെട്ടുന്നത് മൂന്നാം ദിവസവും തുടരുന്നു. ചിന്നക്കനാൽ ടൗണിനു സമീപം കുത്തുങ്കൽത്തേരിയിലെ എച്ച്.എൻ.എൽ.പ്ലാന്റേഷൻസ് ഉപേക്ഷിച്ചു പോയ റവന്യു ഭൂമിയിലാണ് സി.പി.എം.നേതൃത്വത്തിലുള്ള തോട്ടം തൊഴിലാളികൾ ഭൂമി കൈയേറി കുടിൽ കെട്ടുന്നത്. ഇതുവരെ 200 കുടിലുകൾ കെട്ടിയതായി സമരസമിതി നേതാക്കൾ അവകാശപ്പെട്ടു. വരും ദിവസങ്ങളിൽ കുടിലുകൾ താമസയോഗ്യമാക്കുംവിധം പണിയുമെന്നും തൊഴിലാളികൾ കുടുംബമായി താമസമാരംഭിക്കുമെന്നും സമരസമിതി നേതാക്കൾ പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് തൊഴിലാളികൾ ഭൂമി കൈയേറി കുടിൽ കെട്ടാനാരംഭിച്ചത്. തിങ്കളാഴ്ച തഹസിൽദാർ സമരസമിതി നേതാക്കളെ ചർച്ചയ്ക്ക് ക്ഷണിച്ചതായി, സമരസമിതി കൺവീനർ വി.എക്സ്.ആൽവിൻ പറഞ്ഞു. സൂര്യനെല്ലി ബി.എൽ.റാമിനുസമീപം സി.പി.ഐ.നേതൃത്വം നൽകുന്ന തൊഴിലാളികളുടെ സമരം രണ്ടുമാസം പിന്നിട്ടു. ഏപ്രിൽ 21-നാണ് സി.പി.ഐ.നേതൃത്വത്തിലുള്ള തൊഴിലാളികൾ ബി.എൽ.റാമിൽ ഭൂമി കൈയേറി കുടിൽകെട്ടി സമരം തുടങ്ങിയത്. ഇവർ കഴിഞ്ഞ ദിവസം വീണ്ടും ചിന്നക്കനാൽ വില്ലേജ് ഓഫീസിനു മുൻപിലെ റവന്യു ഭൂമിയിൽ കൈയേറ്റം നടത്താൻ തീരുമാനിച്ചെങ്കിലും പിന്നീട് മാറ്റി. വരും ദിവസങ്ങളിൽ ഭൂമി കൈയേറുമെന്ന നിലപാടിലാണ് ഇവർ.

ഫോട്ടോ http://v.duta.us/gMp1IAAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/H7GFZgAA

📲 Get Idukki News on Whatsapp 💬