ചേർത്തല റെയിൽവേ സ്‌റ്റേഷനിലെ മേൽപ്പാതയ്ക്ക്‌ മേൽക്കൂരയില്ല

  |   Alappuzhanews

ചേർത്തല: മേൽക്കൂര നിർമിക്കാൻ 25 ലക്ഷം വകയിരുത്തി നഗരസഭ. നിർമാണ അനുമതിക്കായി റെയിൽവേക്ക്‌ കത്തുനൽകിയിട്ട് മൂന്നരമാസത്തിലേറെ പിന്നിട്ടു. എന്നിട്ടും അനുമതിയായില്ല.ചേർത്തല റെയിൽവേ സ്റ്റേഷനിലെ മേൽപ്പാതയ്ക്ക്‌ മേൽക്കൂര ഒരുക്കാനുള്ള നഗരസഭയുടെ ശ്രമങ്ങൾ ഫലം കാണുന്നില്ല. മേൽക്കൂരയില്ലാത്തതിനാൽ മഴക്കാലത്ത്‌ മേൽപ്പാതകടക്കാൻ യാത്രക്കാർ പെടാപ്പാടാണുപെടുന്നത്. 15 വർഷം മുൻപാണ് എം.പി.മാരുടെ പ്രാദേശിക വികസന ഫണ്ടിൽ ഉൾപ്പെടുത്തി സ്റ്റേഷനിൽ മേൽപ്പാലം നിർമിച്ചത്.തുടർപദ്ധതിയായി മേൽക്കൂര നിർമാണം ലക്ഷ്യമിട്ടിരുന്നെങ്കിലും നടന്നില്ല. ചേർത്തല േസ്റ്റഷനിൽ രണ്ടും മൂന്നും പ്ലാറ്റ്‌ഫോമിലാണ് കൂടുതൽ വണ്ടികളെത്തുന്നതെന്നത്. അതിനാൽ കൂടുതൽ യാത്രക്കാർക്കും മേൽപ്പാത കടക്കേണ്ടിവരുന്നുണ്ട്.ഈ സ്ഥിതി കണ്ടാണ് നഗരസഭ വാർഷിക പദ്ധതിയിൽതന്നെ മേൽക്കൂര നിർമാണത്തിന്‌ ഫണ്ട് അനുവദിച്ച് റെയിൽവേയുടെ അനുമതി തേടിയത്. നിലവിൽ അനുകൂല നടപടികൾ ഉണ്ടാകാത്ത സാഹചര്യത്തിൽ വീണ്ടും റെയിൽവേയെ സമീപിക്കുമെന്ന് നഗരസഭാ അധികൃതർ പറഞ്ഞു....

ഫോട്ടോ http://v.duta.us/jVGNzAAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/U_xd9gAA

📲 Get Alappuzha News on Whatsapp 💬