തലസ്ഥാന നഗരത്തിൽ അപകടപരമ്പരയുണ്ടാക്കിയ കാറിടിച്ച് ഓട്ടോഡ്രൈവർക്ക് പരിക്ക്

  |   Thiruvananthapuramnews

തിരുവനന്തപുരം: നഗരത്തിൽ അമിതവേഗത്തിലോടിയ കാർ അപകടപരമ്പരയുണ്ടാക്കി. കരമന മുതൽ വഴുതക്കാട് വരെ വാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ച് നിർത്താതെ പോയ കാറിടിച്ച് ഓട്ടോറിക്ഷ ഡ്രൈവർ വെള്ളനാട് ശങ്കരമുഖത്ത് ഗീതാഞ്ജലിയിൽ മധുവിന്(59) പരിക്കേറ്റു. നെടുമങ്ങാട് സ്വദേശിയുടെപേരിലുള്ള കാറോടിച്ചത് സ്ത്രീയാണെന്ന് പോലീസ് പറഞ്ഞു.

ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമുതലാണ് ഈ കാർ നഗരത്തിൽ അപകടപരമ്പരയുണ്ടാക്കിയത്. കരമനയിൽ റോഡിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങളെയാണ് ആദ്യം ഇടിച്ചുതെറിപ്പിച്ചത്. നിർത്താതെപോയ കാറിനെ നാട്ടുകാർ പിന്തുടർന്നെങ്കിലും കണ്ടെത്താനായില്ല. ഇവർ സംഭവം പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും അവർക്കും കാർ കണ്ടെത്താനായില്ല. ഇതിനുശേഷമാണ് രണ്ടരയോടെ കാർ വഴുതക്കാട് പോലീസ് കമ്മിഷണർ ഓഫീസിനു മുന്നിൽ നിർത്തിയിരുന്ന പത്തിലധികം ബൈക്കുകളിലിടിച്ചത്. ഇതിനുശേഷം അതുവഴി കടന്നുപോകുകയായിരുന്ന ഓട്ടോറിക്ഷയിലിടിക്കുകയായിരുന്നു.

ഇടിയേറ്റ ഓട്ടോറിക്ഷ മൂന്നുതവണ കരണംമറിഞ്ഞു. വഴിയാത്രക്കാരാണ് ഓട്ടോറിക്ഷയ്ക്കുള്ളിൽ കുടുങ്ങിക്കിടന്ന മധുവിനെ പുറത്തെടുത്ത്. അദ്ദേഹത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നാട്ടുകാരെടുത്ത കാറിന്റെ ചിത്രമുപയോഗിച്ചാണ് കാർ തിരിച്ചറിഞ്ഞത്. കമ്മിഷണറേറ്റിനു മുന്നിലെ ക്യാമറാ ദൃശ്യങ്ങളും പരിശോധിച്ചു. കാറിൽ രണ്ട് സ്ത്രീകളുണ്ടായിരുന്നുവെന്ന് കന്റോൺമെന്റ് എസ്. ഐ. ടി.മഹേഷ് പറഞ്ഞു. ഇവർ മദ്യലഹരിയിലായിരുന്നുവെന്നാണ് കരുതുന്നതെന്ന് പോലീസ് പറഞ്ഞു....

ഫോട്ടോ http://v.duta.us/c0oWjAAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/GsTJhAAA

📲 Get Thiruvananthapuram News on Whatsapp 💬