തീവണ്ടിയിൽനിന്ന്‌ പാൻമസാല പിടികൂടി; ഒരാൾ അറസ്റ്റിൽ

  |   Kollamnews

പുനലൂർ : തീവണ്ടിയിൽ കടത്താൻ ശ്രമിച്ച 18 കിലോഗ്രാം പാൻമസാല െറയിൽവേ സംരക്ഷണസേന (ആർ.പി.എഫ്.) പിടിച്ചെടുത്തു. കഴിഞ്ഞദിവസം വൈകീട്ട് നാലിന് തമിഴ്നാട്ടിൽനിന്ന് പുനലൂരിലേക്കു വന്ന പാസഞ്ചർ തീവണ്ടിയിൽനിന്നാണ് പാൻമസാല കണ്ടെടുത്തത്.

കൊല്ലം തഴുത്തല സ്വദേശി ഖാലിദി(63)നെ അറസ്റ്റ് ചെയ്തു. പ്രതിയെയും തൊണ്ടിമുതലും പിന്നീട് എക്സൈസിന് കൈമാറി. ആർ.പി.എഫിന്റെ പുനലൂർ എ.എസ്.ഐ. പ്രെയ്സ് മാത്യുവിന്റെ നേതൃത്വത്തിൽ തീവണ്ടിയിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് നിരോധിക്കപ്പെട്ട പാൻമസാല കണ്ടെടുത്തത്. സംശയംതോന്നി യാത്രക്കാരന്റെ ബാഗ് പരിശോധിക്കുമ്പോഴായിരുന്നു ഇത്.

750 പാക്കറ്റുകളിലായിരുന്നു പാൻമസാല. കൊല്ലത്ത് എത്തിച്ച് ചെറുകിട കച്ചവടക്കാർക്ക് വിതരണം ചെയ്യാനാണ് കൊണ്ടുവന്നതെന്ന് ആർ.പി.എഫ്. ഉദ്യോഗസ്ഥർ പറഞ്ഞു.

കോൺസ്റ്റബിൾമാരായ അബ്ദുൾ അമീൻ, വിനോദ്കുമാർ എന്നിവരും പരിശോധയിൽ പങ്കെടുത്തു.

Content Highlights: Pan Masala caught from train,One was arrested, Pan Masala Seized...

ഫോട്ടോ http://v.duta.us/x6AfwQAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/mWCWHQAA

📲 Get Kollam News on Whatsapp 💬