നഗരത്തിൽ പൊതുശൗചാലയങ്ങളില്ല; സ്ത്രീകളടക്കം ദുരിതത്തിൽ

  |   Alappuzhanews

ചെങ്ങന്നൂർ: ‘ഇടയ്ക്ക് മൂത്രമൊഴിക്കാൻ തോന്നുന്നതുകൊണ്ട് വെള്ളം കുടിക്കാറില്ല ഡോക്ടറേ ജോലിചെയ്യുന്ന കടേൽ അതിനുള്ള സൗകര്യമില്ല’ . ഗുരുതരമായ മൂത്രാശയരോഗവുമായി ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ എത്തിയ യുവതി ഡോക്ടറോട് പറഞ്ഞതാണിത്. മൂത്രാശയരോഗത്തിന് പുറമെ അണുബാധയും ഇവരിൽ കണ്ടെത്തി. ആർത്തവസമയത്ത് ശുചിത്വം പാലിക്കാത്തതുകൊണ്ടാണെന്നാണ് ഡോക്ടറുടെ കണ്ടെത്തൽ. ഇത്തരത്തിൽ ബുദ്ധിമുട്ടനുഭവിക്കുന്ന നിരവധി സ്ത്രീകൾ ചെങ്ങന്നൂർ നഗരത്തിലുണ്ട്. ശൗചാലയമില്ലാത്തുകൊണ്ട് പ്രാഥമികകൃത്യങ്ങൾക്ക് വഴിയില്ലാതെ സഹിച്ചുകഴിയുന്നവർ.ഉള്ളത് അടഞ്ഞുകിടക്കുന്നുപൊതുശൗചാലയങ്ങളുടെ അഭാവം പൊതുജനത്തെ ശരിക്കും വലയ്ക്കുന്നുണ്ട്. ജോലിക്കുപോകുന്നവരും പല ആവശ്യങ്ങൾക്കായി നഗരത്തിൽ വരുന്നവരും വിദ്യാർഥികളുമെല്ലാം ബുദ്ധിമുട്ടുന്നു. ചെങ്ങന്നൂർ സ്വകാര്യ ബസ്‍സ്റ്റാൻഡിൽ മാത്രമാണ് ശൗചാലയമുള്ളത്. മുൻപ് കോടതിക്കുസമീപം ശൗചാലയങ്ങൾ ഉണ്ടായിരുന്നു. പിന്നീട് പരിപാലിക്കാതെ ഉപയോഗശൂന്യമായി പൊളിച്ചു കളയുകയായിരുന്നു. ചെങ്ങന്നൂർ ശാസ്താംപുറം ചന്തയിൽ പണിതീർന്ന ശൗചാലയങ്ങൾ അടഞ്ഞുകിടക്കുകയാണ്.റെയിൽവേ സ്‌റ്റേഷനിലും ദുരിതംറെയിൽവേ സ്റ്റേഷനിലെ ശൗചാലയ സമുച്ചയം പൊളിച്ചുനീക്കിയിട്ട് ഒരുവർഷം കഴിഞ്ഞു. പൊളിച്ച കെട്ടിടത്തിന്റെ പണി നിലച്ചിട്ട് എട്ടുമാസമായി. സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്‌ഫോമിലാണ് സമുച്ചയം പൊളിച്ചിട്ടിരിക്കുന്നത്. അതിലേയുള്ള വഴിയും ഇതോടെ അടഞ്ഞു. പ്ലാറ്റ്‌ഫോമിലുള്ള മറ്റൊരു ശൗചാലയം നിറഞ്ഞ് ഓവർ ഫ്‌ളോ ആയി കിടക്കുകയാണ്ഗുരുതരമായ പ്രശ്‌നംപ്രാഥമികകൃത്യങ്ങൾ തടഞ്ഞുനിർത്തുന്നതും വേണ്ടത്ര വെള്ളം കുടിക്കാത്തതും മൂത്രാശയരോഗങ്ങൾ അടക്കം ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകും.ഡോ. ഷേർലി ഫിലിപ്പ്താലൂക്ക് പ്രസിഡന്റ്ഐ.എം.എ. വനിതാവിഭാഗംസ്ഥലം കിട്ടുന്നില്ലപൊതുശൗചാലയങ്ങൾ നിർമിക്കാൻ പദ്ധതിയുണ്ടെങ്കിലും സ്ഥലം കിട്ടാത്തതാണ് പ്രശ്‌നം. ആൽത്തറ കവലയിലെ റവന്യൂ പുറമ്പോക്ക് ആവശ്യപ്പെട്ടിരുന്നു പക്ഷേ കിട്ടിയില്ല. ശാസ്താംപുറം ചന്തയിലെ ശൗചാലയം ലേലത്തിൽ വെച്ചിട്ടും ഏറ്റെടുക്കാൻ ആരും വന്നില്ല.ജി.ഷെറിസെക്രട്ടറിചെങ്ങന്നൂർ നഗരസഭവളരെ ബുദ്ധിമുട്ടുന്നുപ്രാഥമിക കൃത്യങ്ങൾക്ക് പോവേണ്ടി വരുമെന്ന് കരുതി വെള്ളം കുറച്ചേ കുടിക്കാറുള്ളു. തീരെ ബുദ്ധിമുട്ടാവുമ്പോൾ വീട്ടിലേക്ക് പോകുകയാണ് ചെയ്യുന്നത്.എം.കെ.രാജിനഗരത്തിലെ തയ്യൽ കടയുടമഇ-ടോയ്‌ലെറ്റ് ആകാമല്ലോനഗരത്തിൽ സ്ഥലമില്ലെങ്കിൽ ഇ-ടോയ്‌ലെറ്റ് സ്ഥാപിക്കാമല്ലോ. സ്ഥലം കുറച്ചുമതി ചെലവും കുറവാണ്.ടി.എസ്.ശ്രീപ്രിയവീട്ടമ്മ

ഫോട്ടോ http://v.duta.us/yTSSbQAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/Iq86pAAA

📲 Get Alappuzha News on Whatsapp 💬