പാങ്ങോട്ട് കാട്ടുപോത്തിറങ്ങി; ആക്രമണത്തിൽ കുട്ടി ഉൾപ്പെടെ നാലുപേർക്ക് പരിക്ക്

  |   Thiruvananthapuramnews

പാങ്ങോട്: പാങ്ങോടിനെ ഭീതിയിലാക്കി ശനിയാഴ്ച രാവിലെ കാട്ടുപോത്തിന്റെ ആക്രമണം. ഒൻപതു വയസ്സുകാരനും അധ്യാപികയും ഉൾപ്പെടെ നാലുപേർക്ക് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു.

ശനിയാഴ്ച രാവിലെ ഏഴു മണിയോടെയാണ് പാങ്ങോട് വാഴത്തോപ്പുപച്ചയിൽ ആദ്യം കാട്ടുപോത്തിനെ കണ്ടത്. പഴവിള കൊടുങ്ങഞ്ചേരി, ഉളിയൻകോട് എത്തിയ പോത്ത് വീടിനു സമീപം തുണി വിരിക്കുകയായിരുന്ന മതിര എൽ.പി.എസിലെ അധ്യാപിക സൗപർണികയിൽ ലീന(45)യെ കുത്തിപ്പരിക്കേൽപ്പിച്ചു. അവിടെനിന്ന് കൊച്ചാലുംമൂട്ടിലേക്ക് ഓടിയ പോത്ത്, മദ്രസ വിട്ടുവരികയായിരുന്ന തച്ചോണം നിസാമുദ്ദീന്റെ മകൻ മുഹമ്മദ് ഫാറൂഖി(9)നെയും കൊച്ചാലുംമൂട് ജങ്ഷനിൽ നിൽക്കുകയായിരുന്ന കൊച്ചാലുംമൂട് കുറവൻകോണം ജലാലുദ്ദീനെ(35)യും കുത്തി. വീണ്ടും വനപ്രദേശത്തേക്ക് ഓടിയ പോത്തിന്റെ ഫോട്ടോയെടുക്കാൻ ശ്രമിച്ച കാഞ്ചിനട കുന്നുംപുറത്ത് വീട്ടിൽ സന്തോഷിനെ ഇടിച്ചുതെറിപ്പിച്ചു.

ഇടിയുടെ ആഘാതത്തിൽ സന്തോഷിന്റെ തുടയെല്ലിനും ഇടുപ്പെല്ലിനും പൊട്ടലുണ്ട്. ഫാറൂഖിന് തലയ്ക്കാണ് പരിക്ക്. ജലാലുദ്ദീന്റെ കാലിനും ലീനയുടെ ഇടുപ്പെല്ലിനും പൊട്ടലുണ്ട്. ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

കാഞ്ചിനടയോടു ചേർന്ന വനമേഖലയിലേക്കു പോയ പോത്തിനെ പിന്നീടു കണ്ടില്ല. ഫോറസ്റ്റർ ബിന്ദുരാജിന്റെ നേതൃത്വത്തിൽ പാലോട് വനംവകുപ്പിലെ ഉദ്യോഗസ്ഥർ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

ഒരാഴ്ച മുൻപ് കാഞ്ചിനട വെള്ളയംദേശത്തെ വനത്തിനരികിൽ കാട്ടുപോത്ത് മേയുന്നതു കണ്ടതായി നാട്ടുകാർ പറയുന്നു. ഇത് കുളത്തൂപ്പുഴ ശംഖിലി വനമേഖലയിൽനിന്നു കൂട്ടംതെറ്റി വന്നതാകാമെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിഗമനം....

ഫോട്ടോ http://v.duta.us/z83iAAAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/lh_Z0gAA

📲 Get Thiruvananthapuram News on Whatsapp 💬