പഴയ റെയിൽവേ ക്വാർട്ടേഴ്സ് തകർച്ചയിൽ

  |   Kollamnews

തെന്മല : തെന്മല റെയിൽവേ സ്റ്റേഷന് സമീപമുള്ള റെയിൽവേയുടെ പഴയ ക്വാർട്ടേഴ്സ് കാടുമൂടിയും മഴനനഞ്ഞും നശിക്കുന്നു. പത്തുവർഷം മുൻപുവരെ ജീവനക്കാർ താമസിച്ചിരുന്ന കെട്ടിടമാണ് സംരക്ഷണമില്ലാതായതോടെ തകർച്ചയിലായത്.

ചുടുകട്ടകൊണ്ട് പണിതതാണ് കെട്ടിടം. കഴിഞ്ഞവർഷംവരെ മേൽക്കൂരയ്ക്കു മാത്രമായിരുന്നു തകരാർ. മഴനനഞ്ഞതോടെ ഭിത്തികളും തകർന്നു. റെയിൽവേ ജീവനക്കാർക്ക് താമസത്തിനോ മറ്റ് ആവശ്യങ്ങൾക്കോ ഉപയോഗിക്കാവുന്ന കെട്ടിടമാണ് നശിക്കുന്നതെന്ന് പ്രദേശവാസികൾ പറയുന്നു.

കെട്ടിടത്തിനുചുറ്റും ഒരാൾ പൊക്കത്തിൽ കാടുകയറി. അതിനാൽ ഇവിടെ ഇഴജന്തുക്കളുടെ കേന്ദ്രമാണ്. കാട് നിറഞ്ഞതോടെ സാമൂഹികവിരുദ്ധർ മാലിന്യം വലിച്ചെറിയുന്നതും പതിവായിട്ടുണ്ട്. ഹോട്ടലുകളും കടകളും നിറഞ്ഞ ഈ ഭാഗത്ത് മാലിന്യം കുന്നുകൂടുന്നത് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും.

Content Highlights: Thenmala old railway quarters collapsing,Thenmala old railway quarters...

ഫോട്ടോ http://v.duta.us/6wQbRAAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/u_C4OQAA

📲 Get Kollam News on Whatsapp 💬