ഫോണുകള്‍, കഞ്ചാവ്, ലഹരിഗുളികകള്‍; വിയ്യൂരില്‍ നിന്ന് പിടിച്ചെടുത്തത്

  |   Thrissurnews

തൃശ്ശൂർ: വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്ന, ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളായ കൊടിസുനിയെയും ഷാഫിയെയും തിരുവനന്തപുരം സെൻട്രൽ ജയിലിലേക്കു മാറ്റും. ജയിലിൽ നടന്ന പരിശോധനയിൽ ഇവരിൽനിന്നു മൊബൈൽ ഫോണുകൾ കണ്ടെടുത്ത പശ്ചാത്തലത്തിലാണിതെന്ന് ജയിൽ ഡി.ജി.പി. ഋഷിരാജ് സിങ് പറഞ്ഞു.

ടി.പി. കേസ് പ്രതികളുടെ ഫോൺവിളിയെക്കുറിച്ച് മുമ്പും ആരോപണമുയർന്നിരുന്നു. ഷാഫിയിൽനിന്ന് ഒന്നിലേറെ തവണ മൊബൈൽ ഫോണുകൾ കണ്ടെടുത്തു. ഇക്കാര്യം വിശദമായി പരിശോധിക്കുമെന്ന് ഋഷിരാജ് സിങ് പറഞ്ഞു.

2014ൽ കോഴിക്കോട് ജയിലിൽ കഴിയവേയാണ് കൊടി സുനി, ഷാഫി എന്നിവരിൽനിന്നും ഫോണുകൾ പിടിച്ചെടുക്കുന്നത്. തുടർന്ന് വിയ്യൂർ സെൻട്രൽ ജയിലിലേയ്ക്ക് മാറ്റുകയായിരുന്നു. 2017-ൽ ഇവിടെവെച്ചും ഇരുവരിൽനിന്നും ഫോൺ പിടിച്ചിരുന്നു. ഇരുവരെയും ജയിൽ അധികൃതർക്കും പേടിയായിരുന്നു എന്നതാണ് സത്യം. കോടതികളിൽ വിചാരണയ്ക്ക് കൊണ്ടുപോയി തിരിച്ചുവരുമ്പോഴാണ് ഫോൺ അടക്കമുള്ള സാധനങ്ങൾ കുറ്റവാളികൾക്ക് ലഭിക്കുന്നത്

മിന്നൽ പരിശോധനയിൽ ജയിലിൽ നിന്ന് മൊബൈൽ ഫോണുകൾ കൂടാതെ, പവർ ബാങ്കും ഫോൺ ബാറ്ററിയും ഇയർ ഫോണും ഇതിനൊപ്പം കണ്ടെടുത്തിട്ടുണ്ട്. പതിമൂന്ന് കഞ്ചാവുപൊതികൾക്കൊപ്പം ലഹരിഗുളികകളും കണ്ടെടുത്തിട്ടുണ്ടെന്നാണ് സൂചന. കത്രിക, ഹാക്സോ ബ്ലേഡ് എന്നിവയും കണ്ടെടുത്തിട്ടുണ്ട്.

ഫോട്ടോ http://v.duta.us/LBnZcwAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/MTfwbAAA

📲 Get Thrissur News on Whatsapp 💬