ബിഹാറി യുവതിക്ക് പലപ്പോഴായി ബിനോയ് നല്‍കിയത് ലക്ഷങ്ങള്‍; തെളിവായി രേഖകള്‍

  |   Keralanews

മുംബൈ: പാസ്പോർട്ടിൽ ഭർത്താവിന്റെ പേരിന്റെ സ്ഥാനത്ത് ബിനോയ് കോടിയേരിയുടെ പേര് രേഖപ്പെടുത്തിയ പാസ്പോർട്ടിന്റെ പകർപ്പ് ഹാജരാക്കിയതിന് പിന്നാലെ ബാങ്കിടപാടിന്റെ രേഖകളും ബിഹാറി യുവതി ഹാജരാക്കി. ബാങ്ക് പാസ്ബുക്കിലും ഭർത്താവിന്റെ പേരിന്റെ സ്ഥാനത്തും ബിനോയിയുടെ പേര് രേഖപ്പെടുത്തിയിട്ടുണ്ട്.

യുവതിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ബിനോയ് പല തവണ പണമയച്ചതായുള്ള തെളിവുകൾ യുവതി പോലീസിന് കൈമാറി. 50,000 രൂപ മുതൽ നാല് ലക്ഷം രൂപ വരെ പലപ്പോഴായിയുവതിക്ക് കൈമാറിയതായി മുംബൈ പോലീസ് അറിയിച്ചു.യുവതിയുടെ പേരിലുള്ള ഐസിഐസിഐ ബാങ്ക് അക്കൗണ്ടിലേക്കാണ് പലപ്പോഴായി പണം കൈമാറിയിട്ടുള്ളത്.

യുവതിക്കൊപ്പം ബിനോയ് താമസിച്ചിരുന്നു എന്നതിന്റെ തെളിവുകൾ ലഭിച്ചിരുന്നുവെന്ന് മുംബൈ ഓഷിവാര പോലീസ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ വിവരങ്ങൾ പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞദിവസം മൊഴിനൽകാൻ എത്തിയപ്പോഴാണ് കൂടുതൽ തെളിവുകൾ പോലീസിന് കൈമാറിയത്.

Content Highlights: Binoy Kodiyeri, Bihar Woman, Rape Case...

ഫോട്ടോ http://v.duta.us/BLlSIwAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/sUsOSgAA

📲 Get Kerala News on Whatsapp 💬