ഭര്‍ത്താവ് ബിനോയ്‌, യുവതിയുടെ പാസ്‌പോര്‍ട്ട് രേഖകള്‍ പുറത്ത്

  |   Keralanews

മുംബൈ: ബിനോയ്ക്കെതിരെ തെളിവായി പരാതി നൽകിയ യുവതിയുടെ പാസ്പോർട്ടിന്റെ പകർപ്പ്. പാസ്പോർട്ടിൽ ഭർത്താവിന്റെ പേര് ബിനോയ് വിനോദിനി ബാലകൃഷ്ണൻ എന്നാണുള്ളത്. പാസ്പോർട്ടിന്റെ പകർപ്പ് മാതൃഭൂമി ന്യൂസിന് ലഭിച്ചു. അതേസമയം ബിനോയ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ മുംബൈ ദിൻഡോഷി കോടതി തിങ്കളാഴ്ച വിധി പറയും.

മുംബൈയിലെ മലാഡിൽ നിന്നാണ് പാസ്പോർട്ട് എടുത്തിരിക്കുന്നത്. 2014 ൽ പാസ്പോർട്ട് പുതുക്കിയിട്ടുമുണ്ട്. ഈ പുതുക്കിയ പാസ്പോർട്ടിലാണ് ഭർത്താവിന്റെ സ്ഥാനത്ത് ബനോയിയുടെ പേരുള്ളത്. ബിനോയ് തന്റെ ഭർത്താവാണെന്ന് യുവതി തന്നെ മുമ്പ് വെളിപ്പെടുത്തിയിരുന്നു. പാസ്പോർട്ടിലെ വിവരങ്ങൾ അടക്കമാണ് യുവതി പോലീസിന് പരാതി നൽകിയിട്ടുള്ളത്. മാത്രമല്ല വിവാഹം രജിസ്റ്റർ ചെയ്തതിന്റെ രേഖകളും ഇവർ പോലീസിന് നൽകിയിട്ടുണ്ട്. അതിലും ഭർത്താവിന്റെ പേരിന്റെ സ്ഥാനത്ത് ബിനോയ് വിനോദിന് ബാലകൃഷ്ണൻ എന്ന് തന്നെയാണുള്ളത്.

കേസിൽ ബിനോയ് കൊടിയേരിക്കെതിരെ കുരുക്ക് മുറുകുന്നു എന്നതാണ് വിവരം. തെളിവിന്റെ ഭാഗമായി ബാങ്ക് ഇടപാടിന്റെ രേഖകളും യുവതി പോലീസിന് നൽകിയിട്ടുണ്ട്. ബാങ്ക് രേഖകളിലും ഭർത്താവിന്റെ പേര് ബിനോയ് വിനോദിനി ബാലകൃഷ്ണൻ എന്നാണുള്ളത്.

യുവതിക്കൊപ്പം ബിനോയ് താമസിച്ചിരുന്നു എന്നതിന്റെ തെളിവുകൾ ലഭിച്ചിരുന്നുവെന്ന് മുംബൈ ഓഷിവാര പോലീസ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ വിവരങ്ങൾ പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞദിവസം മൊഴിനൽകാൻ എത്തിയപ്പോഴാണ് കൂടുതൽ തെളിവുകൾ പോലീസിന് കൈമാറിയത്....

ഫോട്ടോ http://v.duta.us/fI2zbwAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/_0y_HwAA

📲 Get Kerala News on Whatsapp 💬