മാതൃകാ അങ്കണവാടിയുടെ പണിയും നിലച്ചു

  |   Pathanamthittanews

പറക്കോട്: പറക്കോട്ടെ 20-ാം നമ്പർ അങ്കണവാടി വർഷങ്ങളായി വാടകക്കെട്ടിടത്തിലാണ്. ഈ ദുസ്ഥിതിക്ക് പരിഹാരം കാണാനായി പ്രദേശവാസിയായ ഒരാൾ സൗജന്യമായി നൽകിയ സ്ഥലത്താണ് അങ്കണവാടി കെട്ടിടത്തിന്റെ നിർമാണം ആരംഭിച്ചത്. നഗരസഭ എട്ട് ലക്ഷം രൂപയാണ് ഇതിനായി നൽകിയത്. എന്നാൽ, ലഭ്യമായ പണം തീർന്നുവെന്ന് പറഞ്ഞ് കരാറുകാരൻ അങ്കണവാടി നിർമാണം പാതിവഴിയിൽ ഉപേക്ഷിച്ച് പോകുകയും ചെയ്തു.

കെട്ടിടത്തിന്റെ മേൽക്കൂര വാർത്ത് കെട്ടിടം മുറികളാക്കി തിരിക്കുന്നതിന് മുൻപായിരുന്നു ഇത്. കെട്ടിടത്തിൽ സ്ഥാപിച്ച വാതിലുകളും ജനാലകളും നശിച്ചുതുടങ്ങി. അങ്കണവാടിയുടെ നിർമാണത്തിനായി നഗരസഭ വീണ്ടും അഞ്ച് ലക്ഷം രൂപകൂടി അനുവദിച്ചതായും വാർഡംഗം സിന്ധു തുളസീധരക്കുറുപ്പ് പറഞ്ഞു. വേണ്ടത് നടപടി തദ്ദേശ സ്വയംഭരണ വകുപ്പിൽ ഓരോ വാർഡുകളിലേക്കും ഒട്ടേറെ പദ്ധതികൾ പ്രഖ്യാപിക്കാറുണ്ട്. എന്നാൽ, രാഷ്ട്രീയ സ്വാധീനത്താലും വ്യക്തിബന്ധത്താലും ഇത്തരം കരാർ പ്രവൃത്തികൾ ചിലർക്ക് മാത്രമാണ് കിട്ടുന്നതെന്ന ആക്ഷേപമുണ്ട്. ഇവർ പണികൾ കൃത്യമായി ചെയ്തില്ലെങ്കിൽ പണിയാകുന്നത് വാർഡംഗങ്ങൾക്കാണ്. ഇതിന് ഉദാഹരണമാണ് അടൂർ നഗരസഭയിലെ പറക്കോട് ഭാഗത്തെ മരാമത്ത് പ്രവൃത്തികൾ.

ഒന്നര വർഷം മുൻപ് എടുത്ത പ്രാദേശിക റോഡിന്റെ പണികൾ ചെയ്യാൻ കരാറുകാരൻ തയ്യാറാകാത്തതാണ് നഗരസഭയിലെ 14, 15 വാർഡുകളിലെ ഏറ്റവും വലിയ പ്രശ്നം. മൂന്ന് റോഡ്, തോടിന്റെ അതിരുകെട്ട് എന്നിവയുൾെപ്പടെ ഇവിടെ പദ്ധതി നിലച്ച നിലയിലാണ്. വാർഡംഗങ്ങൾ ഉൾെപ്പടെ കരാറുകാരനെതിരേ നഗരസഭയിൽ പരാതിപ്പെട്ടുവെങ്കിലും നടപടികൾ മാത്രമില്ല. വീഴ്ച നിരന്തരം വരുത്തുന്ന കരാറുകാരനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി നടപടി എടുക്കുന്നതിനും നഗരസഭയ്ക്ക് കഴിയും. കാൽനടപോലും സാധ്യമല്ലാത്ത രീതിയിലാണ് ഇവിടെ റോഡ് തകർന്നുകിടക്കുന്നത്....

ഫോട്ടോ http://v.duta.us/FiwY-QAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/G7uwwwAA

📲 Get Pathanamthitta News on Whatsapp 💬