മാനന്തവാടി-കുറ്റ്യാടി റോഡിൽ നവീകരണം തുടങ്ങി

  |   Wayanadnews

നിരവിൽപ്പുഴ: മാനന്തവാടി-കുറ്റ്യാടി റോഡിൽ ആധുനിക രീതിയിലുള്ള നിർമാണം തുടങ്ങി. കാഞ്ഞിരങ്ങാട് മുതൽ നിരവിൽപ്പുഴ വരെയുള്ള 5.2 കിലോമീറ്റർ ദൂരമാണ് നവീകരിക്കുന്നത്. 16 കോടി രൂപയുടെ നിർമാണപ്രവൃത്തികളാണ് പുരോഗമിക്കുന്നത്. ബി.എം.ആൻഡ് ബി.സി. നിലവാരത്തിലാണ് കാഞ്ഞിരങ്ങാട് മുതൽ നിരവിൽപ്പുഴ വരെയുള്ള ഭാഗം ഗതാഗതയോഗ്യമാക്കുക. 5.2 കിലോമീറ്റർ ദൂരം റോഡ് 12 മീറ്റർ വീതിയിൽ നിർമിക്കാനാണ് തീരുമാനം.

ബസ്ബേ, നടപ്പാതകൾ, ഓവുചാലുകൾ എന്നിവ ഉൾപ്പെടെയാണ് റോഡ് പണി പൂർത്തിയാക്കുക. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി കരാറെടുത്ത റോഡിന്റെ പണി കഴിഞ്ഞദിവസം തുടങ്ങി. നിലവിൽ റോഡിന് അഞ്ചരമീറ്റർ വീതിയാണുള്ളത്. റോഡിലെ ടാറിങ് പൂർണമായും പൊളിച്ചുമാറ്റി താഴ്ന്നുകിടക്കുന്ന ഭാഗങ്ങൾ മണ്ണിട്ടുയർത്തി ആവശ്യമുള്ള ഭാഗങ്ങളിൽ സംരക്ഷണഭിത്തി നിർമിക്കും. 15 പുതിയ കലുങ്കുകൾ അഞ്ചുകിലോമീറ്റർ ദൂരത്തിനിടയിൽ നിർമിക്കും. ഇതിൽ അഞ്ചെണ്ണത്തിന്റെ പ്രവൃത്തികളാണ് പുരോഗമിക്കുന്നത്. പ്രളയകാലത്ത് മണ്ണിടിച്ചിലുണ്ടായ രണ്ടു സ്ഥലങ്ങളിലും സംരക്ഷണഭിത്തി നിർമിക്കുന്നുണ്ട്. മാനന്തവാടിയിലുള്ളവർക്ക് കോഴിക്കോട്ട് എളുപ്പമെത്താൻ സഹായിക്കുന്ന റോഡാണ് മാനന്തവാടി-കുറ്റ്യാടി റോഡ്. മാനന്തവാടി, തരുവണ, വെള്ളമുണ്ട, നിരവിൽപ്പുഴ എന്നിവിടങ്ങളിലുള്ളവർ പേരാമ്പ്ര, കുറ്റ്യാടി, വടകര തുടങ്ങിയ സ്ഥലങ്ങളുമായി വാണിജ്യ ബന്ധം പുലർത്താനും മാനന്തവാടി-കുറ്റ്യാടി റോഡിനെ ആശ്രയിക്കുന്നുണ്ട്....

ഫോട്ടോ http://v.duta.us/wl0agAAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/ATFdswAA

📲 Get Wayanad News on Whatsapp 💬