മൊറട്ടോറിയം കാലാവധി നീട്ടാത്തതിനാല്‍ ബാങ്കുകള്‍ ജപ്തി നടപടികളുമായി മുന്നോട്ട്‌

  |   Keralanews

തിരുവനന്തപുരം: മൊറട്ടോറിയം കാലാവധി റിസർവ് ബാങ്ക് നീട്ടിനൽകാത്ത സാഹചര്യത്തിൽ ജപ്തി നടപടികളുണ്ടാകുമെന്ന് ബാങ്കുകളുടെ അറിയിപ്പ്.

സംസ്ഥാനത്ത് അനുവദിച്ച മൊറട്ടോറിയം മാർച്ച് 31 ന് അവസാനിച്ചതോടെ വായ്പാ തിരിച്ചടവ് വീഴ്ചയിൽ ജപ്തി നടപടികളുണ്ടാകുമെന്ന് സംസ്ഥാനതല ബാങ്കേഴ്സ് സമിതി പരസ്യത്തിലൂടെ വ്യക്തമാക്കി.

എസ് എൽബിസിയിൽ അംഗമായ ബാങ്ക് നടത്തുന്ന ജപ്തി നടപടിയ്ക്ക് നിയമസാധുതയുണ്ടെന്ന് സമിതി അറിയിച്ചു.

2018 ഓഗസ്റ്റ് മാസത്തിൽ സംസ്ഥാനതല ബാങ്കേഴ്സ് സമിതി യോഗം ചേരുകയും മൊറട്ടോറിയം ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ സംബന്ധിച്ച്തീരുമാനമെടുക്കുകയും ചെയ്തിരുന്നു. എന്നാൽ റിസർവ് ബാങ്കിന്റെ അംഗീകാരമില്ലാത്തതിനാൽ 2019 മാർച്ച് 31 ന് മൊറട്ടോറിയം അവസാനിച്ചതായാണ് സമിതി പരസ്യത്തിൽ വ്യക്തമാക്കിയിരിക്കുന്നത്.

സംസ്ഥാനസർക്കാർ ഒരു വർഷത്തേക്കാണ് മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നത്. എന്നാൽ മാർച്ച് 31 ന് ശേഷം മൊറട്ടോറിയം നീട്ടാൻ റിസർവ് ബാങ്ക് അനുമതി നൽകിയിട്ടില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് ജപ്തി ഉൾപ്പെടെയുള്ള നടപടികളുണ്ടാവുമെന്ന് സമിതി അറിയിച്ചിരിക്കുന്നത്. വായ്പാ തിരിച്ചടവ് മുടങ്ങിയാൽ ജപ്തി നടപടികളുമായി മുന്നോട്ടു പോകുമെന്ന് സമിതി വ്യക്തമാക്കി.

റിസർവ് ബാങ്ക് അംഗീകാരമില്ലാത്തതിനാൽ ബാങ്കുകൾക്ക് മൊറട്ടോറിയം അനുവദിക്കാനാവില്ലെന്ന് സമിതി അറിയിച്ചു. നിലവിൽ മൊറട്ടോറിയം നിലവിലില്ലാത്തതിനാൽ തുടർനടപടികളുമായി മുന്നോട്ടു പോകുമെന്ന് സമിതി പരസ്യത്തിൽ പറയുന്നു. വായ്പാ തിരിച്ചടവ് മുടങ്ങിയാൽ ജപ്തിക്ക് വിലക്കില്ലെന്നും പരസ്യത്തിൽ വ്യക്തമാക്കുന്നു....

ഫോട്ടോ http://v.duta.us/d4dErwAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/MdV0bAAA

📲 Get Kerala News on Whatsapp 💬