രാത്രി സെക്രട്ടേറിയറ്റിനുമുന്നിലെ സമരപ്പന്തൽ പൊളിച്ചു; പെരുമഴയത്ത് പ്രതിഷേധം

  |   Thiruvananthapuramnews

തിരുവനന്തപുരം: സെക്രട്ടേറിയറ്റിനുമുന്നിലെ സമരപ്പന്തൽ ശനിയാഴ്ച രാത്രി നഗരസഭാ ഉദ്യോഗസ്ഥർ പോലീസിന്റെ സഹായത്തോടെ പൊളിച്ചുമാറ്റി. രാത്രി പത്തിനുശേഷമാണ് വൻ പോലീസ് സന്നാഹത്തോടെ പന്തൽ നീക്കിയത്.

പന്തൽ പൊളിച്ചതിൽ അരിപ്പ ഭൂസമരക്കാരും ഒറ്റയാൾ സമരക്കാരും പ്രതിഷേധിച്ചു. പ്രതിഷേധം വകവയ്ക്കാതെ പോലീസ്, സമരക്കാർ വലിച്ചുകെട്ടിയിരുന്ന ടാർപോളിനും ഫ്ലക്സും നീക്കി. തുടർന്ന് സമരക്കാർ റോഡിലിറങ്ങി പ്രതിഷേധിച്ചു.

ഇതിനിടെ പെരുമഴ പെയ്തപ്പോൾ ഇളക്കിമാറ്റിയ ഫ്ലക്സുകൾ തലയിൽവെച്ച് മഴയെ ചെറുത്തുകൊണ്ട് പ്രതിഷേധം തുടർന്നു. 861 ദിവസമായി തുടരുന്ന അരിപ്പ ഭൂമിസമരത്തിന്റെ പ്രതിനിധികളായി കോട്ടയം സ്വദേശികളായ ഓമനയും ശാന്തമ്മയുമാണ് സമരപ്പന്തലിൽ ഉണ്ടായിരുന്നത്. കട്ടിലിൽക്കിടക്കുകയായിരുന്ന തങ്ങളെ സ്ത്രീകളെന്ന പരിഗണനപോലും നൽകാതെ ബലംപ്രയോഗിച്ച് ഇറക്കിയെന്ന് അവർ പറഞ്ഞു. മഴനനഞ്ഞ് സമരം തുടരുമെന്നും പിൻമാറില്ലെന്നും ഇരുവരും പറഞ്ഞു.

അനുജന്റെ മരണത്തിന് ഉത്തരവാദികളായ പോലീസുകാരെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് ഒറ്റയാൾ സമരം ചെയ്യുന്ന ശ്രീജിത്തും പെരുമഴയത്തും സെക്രട്ടേറിയറ്റിനുമുന്നിലെ ഫുട്പാത്തിൽ നിലയുറപ്പിച്ചു. ഇളകിവീണ ഒരു ഫ്ളക്സ് ചുറ്റിക്കൊണ്ടാണ് ശ്രീജിത്ത് നിന്നത്. ഭൂമി ആവശ്യപ്പെട്ട് ഒറ്റയാൾ സമരം ചെയ്യുന്ന ശാന്തമ്മ, ശിവദാസൻ, മനു എന്നിവരും സമരപ്പന്തൽ പൊളിച്ചതിലുള്ള പ്രതിഷേധത്തിൽ പങ്കുചേർന്നു....

ഫോട്ടോ http://v.duta.us/FHHJnwAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/0iakzgAA

📲 Get Thiruvananthapuram News on Whatsapp 💬