വീട്ടുനമ്പര്‍ നല്‍കാതെ പ്രവാസി വ്യവസായിയെ പഞ്ചായത്ത് വട്ടംകറക്കി

  |   Thrissurnews

തൃപ്രയാർ: പ്രവാസി വ്യവസായി സി.പി. സാലിഹിനെ വീട്ടുനമ്പർ നൽകാതെ വലപ്പാട് ഗ്രാമപ്പഞ്ചായത്ത് അധികൃതർ വട്ടംകറക്കിയത് ഒരു മാസത്തിലേറെ.

കോതകുളത്ത് പണിയുന്ന പുതിയ വീടിന് നമ്പർ ലഭിക്കാനാണ് സി.പി. സാലിഹ് ക്ലേശിച്ചത്. പഞ്ചായത്ത് അസി. സെക്രട്ടറിയാണ് തന്നെ അനാവശ്യമായി ബുദ്ധിമുട്ടിച്ചതെന്ന് സാലിഹ് മാതൃഭൂമിയോട് പറഞ്ഞു.

മേയ് ആദ്യമാണ് പഞ്ചായത്തിൽ വീട്ടുനമ്പറിനായി സാലിഹ് അപേക്ഷ നൽകിയത്. ജൂൺ 12-ന് നമ്പർ ലഭിക്കുംവരെ നിരവധി തവണ ഓരോരോ കാരണം പറഞ്ഞ് നമ്പർ നൽകാതെ മടക്കി. നാല് തവണ പ്ലാൻ സമർപ്പിച്ചതായി സാലിഹ് പറഞ്ഞു.

ഒടുവിൽ അഗ്നിരക്ഷാസേനയുടെ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു. ഇതിനായി അഗ്നിരക്ഷാസേന അധികൃതരെ ബന്ധപ്പെട്ടപ്പോൾ സർട്ടിഫിക്കറ്റിന്റെ ആവശ്യമില്ലെന്ന് പറഞ്ഞു.

1,000 ചതുരശ്ര മീറ്ററിലേറെ തറവിസ്തീർണമോ 15 മീറ്ററിൽ കൂടുതൽ ഉയരമോ ഉള്ള കെട്ടിടങ്ങൾക്കേ അഗ്നിരക്ഷാസേനയുടെ സർട്ടിഫിക്കറ്റ് ആവശ്യമുള്ളൂ. ഇക്കാര്യം സൂചിപ്പിക്കുന്ന ഉത്തരവ് സമർപ്പിച്ചിട്ടും നമ്പർ നൽകിയില്ലത്രേ. നാട്ടിക അഗ്നിരക്ഷാസേനയിൽനിന്ന് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് നൽകിയശേഷമാണ് നമ്പർ ലഭിച്ചതെന്ന് സാലിഹ് പറഞ്ഞു.

ജനപ്രതിനിധികൾ പറഞ്ഞിട്ടും നമ്പർ നൽകാൻ അസി. സെക്രട്ടറി വിസമ്മതിച്ചതായും സാലിഹ് പറഞ്ഞു. അനാവശ്യമായി തന്നെ ബുദ്ധിമുട്ടിച്ചത് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് സാലിഹ് പരാതി നൽകിയിട്ടുണ്ട്....

ഫോട്ടോ http://v.duta.us/MqdsqQAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/xWJ48wAA

📲 Get Thrissur News on Whatsapp 💬