വാതക പൈപ്പ് ലൈൻ; മണ്ണെടുത്ത ഭാഗത്തെ റോഡ് തകർന്നു

  |   Kannurnews

മയ്യിൽ: ഗെയിൽ വാതക പൈപ്പ് ലൈനിനായി മണ്ണെടുത്ത ഭാഗത്ത് റോഡ് തകർന്നു. മയ്യിൽ പഞ്ചായത്തിലെ പത്താം വാർഡിൽ കടൂർ അങ്കണവാടിക്ക് സമീപം ചെക്കിക്കുളം-ചേക്കോട് കനാൽ റോഡാണ് തകർന്നത്. തകർന്ന ഭാഗത്ത് പൂഴിച്ചാക്കുകൾ നിരത്തിവെച്ചിരിക്കയാണ്. ഇതോടെ ഇതുവഴിയുള്ള ഗതാഗതം നിർത്തി.

പഴശ്ശി കനാൽ നിർമിക്കുന്നതിനായി നെൽവയൽ നികത്തി നിർമിച്ച സ്ഥലത്തുനിന്ന് ഗെയിൽ അധികൃതർ അശാസ്ത്രീയമായി മണ്ണ് നീക്കിയതാണ് അപകടത്തിനുകാരണമെന്ന് നാട്ടുകാർ ആരോപിച്ചു.

ഗെയിൽ അധികൃതർക്ക് പഴശ്ശി ഇറിഗേഷൻ വകുപ്പ് വിശദമായ റിപ്പോർട്ട് നൽകിയിരുന്നു. ഇത് അവഗണിച്ചാണിവിടെ കുഴിയെടുത്തതെന്നാണ് ആരോപണം. റോഡ് തകർന്നതിന്റെ സമീപത്താണ് കടൂർ അങ്കണവാടിയുള്ളത്. കനത്ത മഴയുണ്ടായാൽ മണ്ണിടിഞ്ഞ് അങ്കണവാടിക്കും ഭീഷണിയാകാൻ സാധ്യതയുണ്ട്.

"കടൂർ അങ്കണവാടിക്കുസമീപം കനാൽ റോഡിൽ ഗെയിൽ വാതക പൈപ്പ് ലൈനിനായി കുഴിയെടുത്ത ഭാഗത്ത് കല്ലുകെട്ടി സംരക്ഷിക്കുമെന്ന് നൽകിയ ഉറപ്പ് പാലിക്കാത്തതാണ് അപകടത്തിന് കാരണമായത്. എത്രയും പെട്ടെന്ന് കല്ലുകെട്ടി സംരക്ഷിക്കാനുള്ള നടപടിയെടുക്കാൻ ഗെയിലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്."

എം.വി.അജിത,വാർഡ് അംഗം, മയ്യിൽ പഞ്ചായത്ത്...

ഫോട്ടോ http://v.duta.us/pKB2-QAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/Dq6z_wAA

📲 Get Kannur News on Whatsapp 💬