വാഹനങ്ങളെ ഇടിച്ച് നിർത്താതെ പോയ കാറിന്റെ ഉടമ പോലീസിൽ കീഴടങ്ങി

  |   Keralanews

തിരുവനന്തപുരം:നഗരത്തിൽ അമിത വേഗത്തിൽ വാഹനങ്ങളെ ഇടിച്ച് തെറിപ്പിച്ച് നിർത്താതെ പോയ കാറിന്റെ ഉടമ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. നെടുമങ്ങാട് സ്വദേശിയായ ഷൈമയാണ്കന്റോൺമെന്റ് സ്റ്റേഷനിൽ കീഴടങ്ങിയത്. ഇവരെ ജാമ്യത്തിൽ വിട്ടു.

ശനിയാഴ്ചയാണ് കരമനയിലും വഴുതക്കാട് സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസിനു മുന്നിലും അമിത് വേഗത്തിലെത്തിയ കാർ വാഹനങ്ങളെ ഇടിച്ചു തെറിപ്പിച്ചത്. കമ്മീഷണർ ഓഫീസിനു മുന്നിൽ ഓട്ടോറിക്ഷ ഇടിച്ചു തെറിപ്പിച്ച ശേഷം നിർത്താതെ പോയ കാറിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിനു ലഭിച്ചിരുന്നു. പരിക്കേറ്റ ഓട്ടോ ഡ്രൈവർ മധുവിന്റെ ബന്ധുക്കളുടെ മൊഴിയിൽ കന്റോൺമെന്റ് പോലീസ് ഇന്ന് കേസെടുത്തതിനു പിന്നാലെയാണ് ഉടമ ഷൈമയും സുഹൃത്തും കീഴടങ്ങിയത്.

അതിവേഗത്തിൽ നഗരത്തിലൂടെ പാഞ്ഞ കാർ കരമനയിൽ രണ്ട് വാഹനങ്ങൾ ഇടിച്ച് തെറിപ്പിച്ചിരുന്നു. ഇതിന് ശേഷം വഴുതക്കാടേക്ക് പോയ കാർ സിറ്റി പൊലീസ് കമ്മീഷണറുടെ കാര്യാലയത്തിന് മുന്നിൽ വച്ച് ഓട്ടോറിക്ഷയെയും ഇടിച്ച് തെറിപ്പിച്ചു. അപകടത്തിൽ ഓട്ടോറിക്ഷ ഡ്രൈവർക്ക് സാരമായി പരിക്കേറ്റിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടന്ന പരിശോധനയിലാണ് കാർ തിരിച്ചറിഞ്ഞത്.

കരമനയിൽ വാഹനത്തിൽ ഇടിച്ച ശേഷം മറ്റൊരു കാർ പിന്തുടർന്നതിനെ തുടർന്നാണ് വേഗത്തിൽ പോയതെന്നാണ്ഷൈമ മൊഴി നൽകിയത്. മൊഴി പൂർണ്ണമായും വിശ്വസനീയമല്ലെന്നാണ് പോലീസ് വിലയിരുത്തൽ. അപകട സമയത്ത് മദ്യപിച്ചിരുന്നത് കൊണ്ടാണോ പ്രതികൾ കാർ നിർത്താതെ പോയതെന്നും സംശയമുണ്ട്....

ഫോട്ടോ http://v.duta.us/snisBQAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/dEEZYgAA

📲 Get Kerala News on Whatsapp 💬