സ്റ്റിക്കർ മറച്ച് ഫിറ്റ്നസ് ടെസ്റ്റിൽ കബളിപ്പിക്കാൻ ശ്രമം; കൈയോടെ പിടിച്ച് ഉദ്യോഗസ്ഥർ

  |   Kollamnews

കൊല്ലം : ഫിറ്റ്നസ് ടെസ്റ്റിനെത്തി ഉദ്യോഗസ്ഥരെ കബളിപ്പിക്കാൻ ശ്രമിച്ച ബസ് ഡ്രൈവർക്കെതിരേ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്. അനുവദനീയമല്ലാത്ത തരത്തിൽ ചലച്ചിത്രതാരങ്ങളുടെ ചിത്രം പതിച്ച സ്റ്റിക്കറുകൾക്ക് മുകളിലൂടെ വെള്ള സ്റ്റിക്കറൊട്ടിച്ച് ഫിറ്റ്നസ് ടെസ്റ്റിനെത്തിയ ടൂറിസ്റ്റ് ബസിനാണ് പിടി വീണത്. സംഭവത്തിൽ ബസ് ഡ്രൈവറുടെ ലൈസൻസ് റദ്ദ് ചെയ്യാൻ ശുപാർശ ചെയ്തതായി മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ശരത് ചന്ദ്രൻ അറിയിച്ചു.

വാഹനത്തിന് ഫിറ്റ്നസ് നൽകണമെങ്കിൽ സ്റ്റിക്കറുകൾ മുഴുവനായി നീക്കംചെയ്ത് പെയിന്റ് ചെയ്ത് എത്തിക്കാൻ കർശന നിർദേശം നൽകിയതായും എം.വി.ഐ. പറഞ്ഞു. മറ്റ് വാഹനങ്ങളിലെ യാത്രക്കാരുടെ ശ്രദ്ധ തെറ്റിക്കുന്ന തരത്തിൽ ഒരുതരം സ്റ്റിക്കറുകളും അനുവദനീയമല്ലെന്ന കമ്മിഷണറുടെ കർശന ഉത്തരവ് നിലനിൽക്കെയാണ് സ്റ്റിക്കറുകൾ മറച്ച് മറ്റൊരു സ്റ്റിക്കറുമായി ബസ് ടെസ്റ്റിനെത്തിയത്.

ടെസ്റ്റിനിടെ സംശയം തോന്നിയ ഉദ്യോഗസ്ഥർ പുറത്തെ വെള്ള പെയിന്റ് പരിശോധിച്ചപ്പോഴാണ് ബസിന്റെ 'ഉള്ളിലിരിപ്പ്' പുറത്തായത്. ഇരുവശത്തും പിൻഭാഗത്തും തമിഴ് ചലച്ചിത്ര താരങ്ങളുടെ കൂറ്റൻ സ്റ്റിക്കറുകളായിരുന്നു പതിച്ചിരുന്നത്. എം.വി.ഐ. പ്രവീൺ, എ.എം.വി.ഐ.മാരായ ദീപു, കൃഷ്ണകുമാർ എന്നിവരാണ് പരിശോധന നടത്തിയത്....

ഫോട്ടോ http://v.duta.us/Co7ElgAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/fC-g0QAA

📲 Get Kollam News on Whatsapp 💬