അഖിലിനെ കുത്തിയവര്‍ പി.എസ്.സി റാങ്ക് ലിസ്റ്റില്‍: സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷിക്കുന്നു

  |   Keralanews

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ സംഘർഷത്തിൽ പോലീസ് തിരയുന്ന പ്രധാന പ്രതികളായ ശിവരഞ്ജിത്തും, നസീമും പി.എസ്.സി റാങ്ക്ലിസ്റ്റിൽ മുന്നിലെത്തിയതിൽ ദുരൂഹതയുണ്ടെന്ന് ആക്ഷേപം.സംഭവത്തിൽ സ്പെഷ്യൽ ബ്രാഞ്ച് വിവരങ്ങൾ ശേഖരിക്കുന്നു. സിവിൽ പൊലീസ് ഓഫീസർ കെഎപി (കാസർകോട്) നാലാം ബറ്റാലിയൻ റാങ്ക് ലിസ്റ്റിലാണ് പ്രതികളായ ശിവരഞ്ജിത്തും നസീമും ഉള്ളത്.

അഖിലിനെ കുത്തിയ സംഘത്തിന് നേതൃത്വം നൽകിയ എസ്.എഫ്.ഐ. നേതാവ് നസീം മുമ്പ് പോലീസുകാരെ തല്ലിയ കേസിലും പ്രതിയായിരുന്നു. ഈ കേസ് നിലനിൽക്കെയാണ് ഇയാൾ റാങ്ക്ലിസ്റ്റിലെത്തിയത്. പാളയത്ത് സിഗ്നൽ ലംഘിച്ച് പാഞ്ഞ ബൈക്ക് തടഞ്ഞതിനാണ് ഇയാൾ പോലീസുകാരെ പൊതുനിരത്തിൽ വളഞ്ഞിട്ട് തല്ലിയത്.

ശിവരഞ്ജിത്തിന് റാങ്ക് ലിസ്റ്റിൽ ഒന്നാം റാങ്കാണ് ഉള്ളത്. സ്പോർട്സ് ക്വോട്ടയിലെ മാർക്ക് കൂടി കണക്കിലെടുത്ത് 90 മാർക്കിന് മുകളിലാണ് ഇയാൾക്ക് ലഭിച്ചിട്ടുള്ളത്. രണ്ടാം പ്രതിയായ നസീം പൊലീസ് റാങ്ക് ലിസ്റ്റിൽ 28-ാം റാങ്കുകാരനാണ്. 65.33 മാർക്കാണ് നസീമിന് ലഭിച്ചത്. ജൂലൈ ഒന്നിനാണ് റാങ്ക് ലിസ്റ്റ് പുറത്തുവന്നത്. ലിസ്റ്റിൽ പേരുൾപ്പെട്ടവരുടെ നിയമന ശുപാർശ ഒരു മാസത്തിനകം അയയ്ക്കാനുള്ള നടപടികൾ പുരോഗമിക്കവേയാണ് ഇരുവരും കേസിൽ പ്രതികളാകുന്നത്....

ഫോട്ടോ http://v.duta.us/m618nQAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/6eCQ4AAA

📲 Get Kerala News on Whatsapp 💬