അധികൃതരേ... ‘സ്വന്തം വീട്ടിൽ ഉറങ്ങാൻ ഞങ്ങളെ അനുവദിേക്കണമേ’

  |   Pathanamthittanews

കലഞ്ഞൂർ: എലിക്കോട് മൂന്ന് സെന്റ് കോളനിയിലെ രണ്ട് വീട്ടുകാരുടെ ഉറക്കം നഷ്ടപ്പെട്ടിട്ട് നാളുകളേറെയായി. വീടുകൾക്ക് സമീപത്തെ ദ്രവിച്ച നിലയിലുള്ള മരമാണ് ഇവരുടെ നിദ്രയെപ്പോലും അകറ്റുന്നത്. മൂന്ന് സെന്റ് കോളനിയിലെ 174-ാം ബൂത്തിൽ ശോഭന വിലാസത്തിൽ ലക്ഷ്മിയുടെയും അനീഷ് ഭവനിൽ ഓമനയുടെയും വീടിന് മുകളിലേക്കാണ് നാലടി ഉയരത്തിലുള്ള മരം ഭീഷണിയാകുന്നത്. മരം മുറിച്ച് മാറ്റണമെന്ന് അഭ്യർഥിച്ച് നിരവധി പരാതികളാണ് ഇവർ വിവിധ വകുപ്പുകളിലേക്ക് നൽകിയത്. പത്തനംതിട്ട കളക്ടറേറ്റിലും വനംവകുപ്പിനും ഇവർ പരാതി നൽകിയെങ്കിലും യാതൊരുനടപടിയും ഉണ്ടായില്ല. മരം ഓരോദിവസവും അപകടകരമായ രീതിയിൽ ദ്രവിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ കാറ്റിലും മഴയിലും ഇതിന്റെ കുറച്ചുഭാഗം ഇവരുടെ വീടിന് മുകളിലേക്ക് വീണു. മരം അപകടകരമായി നിൽക്കുന്നതിനാൽ ഇവർ രാത്രിയിൽ സമീപത്തുള്ള മറ്റ് വീടുകളിലാണ് ഉറങ്ങുന്നതിനായി പോകുന്നത്. മരം മുറിച്ചുമാറ്റാൻ അനുമതി ഇനിയും വൈകരുതെന്നാണ് ഈ രണ്ട് കുടുംബങ്ങളുടെയും അഭ്യർഥന....

ഫോട്ടോ http://v.duta.us/LxwIMAAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/byBrZwAA

📲 Get Pathanamthitta News on Whatsapp 💬