ഒരു കലാലയത്തിൽ സംഭവിക്കുന്നത്...

  |   Thiruvananthapuramnews

കൂടെനിന്ന് ഉച്ചത്തിൽ ഇൻക്വിലാബ് വിളിച്ചവന്റെ ചങ്കിലേക്ക് എസ്.എഫ്.ഐ.യുടെ യൂണിറ്റ് പ്രസിഡന്റാണ് രണ്ടുതവണ കത്തി കുത്തിയിറക്കിയത്. സെക്രട്ടറിയും ഒപ്പംനിന്നവരും അവനെ കുത്തിക്കൊല്ലടായെന്ന് അലറി വിളിക്കുന്നുമുണ്ടായിരുന്നു. അതുകൊണ്ടാകണം നെഞ്ചിൽത്തന്നെ കത്തി കുത്തിയിറക്കിയത്. ഒന്നിച്ച് ഒരു കലാലയത്തിൽ സമരംവിളിച്ചും കവിതചൊല്ലിയും നടന്നവനെ പിടിച്ചുവെച്ച് നെഞ്ച് കുത്തിക്കീറാനുള്ള ചേതോവികാരം എന്താണെന്ന് ഇതുവരെ ഒപ്പംനടന്ന അനുഭാവികൾക്കും ഒരുകൂട്ടം നേതാക്കൾക്കും മനസ്സിലായിട്ടില്ല.

സംഘടനാ നേതൃത്വത്തിന്റെ അധികാരത്തിന്റെയും അടിച്ചമർത്തലിന്റെയും അവസാനമായിരുന്നു അത്. അതുവരെ സംഘടനയ്ക്കുവേണ്ടി എല്ലാം സഹിച്ച് കഴിഞ്ഞിരുന്ന വിദ്യാർഥി സമൂഹം പൊട്ടിത്തെറിച്ചു. കത്തിയുമായി വിദ്യാർഥിക്കൂട്ടത്തിനെ വീണ്ടും കോളേജിൽ കയറ്റി ഗേറ്റടയ്ക്കാൻ അപ്പോഴും എസ്.എഫ്.ഐ. നേതാക്കൾ കലിയോടെ ഓടിനടന്നു. എന്നാൽ, മറുഭാഗത്ത് ശക്തി കൂടിവന്നതോടെ പൊതുനിരത്തിലേക്ക് പ്രതിഷേധം വ്യാപിക്കുകയായിരുന്നു. ഈ കലാലയത്തിൽ കഴിഞ്ഞ കുറച്ചുവർഷങ്ങളായി എസ്.എഫ്.ഐ. നേതാക്കൾ കാട്ടിക്കൂട്ടിയ ക്രൂരതകൾക്ക് അന്തമില്ല. സ്പീക്കർ ശ്രീരാമകൃഷ്ണൻ ചോദിച്ചതുപോലെ പൊതുസമൂഹവും ചോദിക്കുന്നത് ഇത്രമാത്രം. 'എന്താണ് നിങ്ങളെ നയിക്കുന്ന തീജ്വാല? ഏത് പ്രത്യയശാസ്ത്രമാണ് നിങ്ങൾക്ക് തണൽ?.

മറ്റ് രാഷ്ട്രീയപ്രസ്ഥാനങ്ങളെ എന്നപോലെ എതിരഭിപ്രായമുള്ള വിദ്യാർഥികളെയുംവരെ ആട്ടിപ്പായിച്ചതോടെ കോളേജിന്റെ ആധിപത്യം എസ്.എഫ്.ഐ. എന്ന സംഘടനയുടെ നേതൃത്വത്തിലെത്തുന്നവർ മാത്രമായി. ആ നേതൃത്വം എന്തുംചെയ്യാൻ മടിയില്ലാത്ത ഏകാധിപതികളും അക്രമികളും കൂടിയായതോടെ കോളേജിന്റെ പഠനാന്തരീക്ഷംപോലും നശിച്ചു. രാഷ്ട്രീയ ചട്ടുകങ്ങളായ അധ്യാപക സംഘവും അധികാരത്തിൽ കടിച്ചുതുങ്ങുന്ന കോളേജ് പ്രിൻസിപ്പൽമാരുംകൂടി ചേർന്നതോടെ വിദ്യാർഥികളുടെ പരാതികൾക്ക് ഫലമില്ലാതായി....

ഫോട്ടോ http://v.duta.us/A1VNKAAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/AqTFpQAA

📲 Get Thiruvananthapuram News on Whatsapp 💬