പഞ്ചവടി കടപ്പുറത്ത് ചെമ്മീൻകൊയ്ത്ത്

  |   Thrissurnews

ചാവക്കാട്:മത്സ്യവറുതിക്ക് അല്പം ആശ്വാസമായി പഞ്ചവടി കടപ്പുറത്ത് ചെമ്മീൻകൊയ്ത്ത്. വഞ്ചിനിറയെ ചെമ്മീനുമായാണ് പഞ്ചവടി കടപ്പുറത്തുനിന്ന് ശനിയാഴ്ച കടലിലിറങ്ങിയ ചെറുവഞ്ചിക്കാർ കരയിലേക്കു മടങ്ങിയത്.

കടലിലിറങ്ങിയ അമ്പതിലധികം ചെറുവഞ്ചികൾക്കും നിറയെ ചെമ്മീൻ ലഭിച്ചു. കരിക്കാടി, പൂവാലൻ ചെമ്മീനുകളാണ് കൂടുതലും കിട്ടിയത്. ചെറുമീനുകളും ഇതോടൊപ്പമുണ്ടായിരുന്നു. പല വഞ്ചിക്കാർക്കും ഒരുലക്ഷംരൂപമുതൽ അഞ്ചുലക്ഷം രൂപവരെ തുകയ്ക്കുള്ള ചെമ്മീൻ ലഭിച്ചു. നാട്ടുകാരായ തൊഴിലാളികൾക്കുപുറമേ മലപ്പുറം ജില്ലയിൽനിന്നുള്ളവരും പഞ്ചവടി കടപ്പുറത്ത് മത്സ്യബന്ധനത്തിനെത്തിയിരുന്നു....

ഫോട്ടോ http://v.duta.us/77nAJQAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/I6PATQAA

📲 Get Thrissur News on Whatsapp 💬