പാറശ്ശാലയിലെ ചെക്ക്‍പോസ്റ്റ് നോക്കുകുത്തി : കേരളത്തിലേക്കു കന്നുകാലിക്കടത്ത് വ്യാപകം

  |   Thiruvananthapuramnews

പാറശ്ശാല: സംസ്ഥാനത്തേക്ക് എത്തുന്ന കന്നുകാലികൾക്ക് പകർച്ചവ്യാധികളില്ലായെന്ന് ഉറപ്പുവരുത്തുന്നതിനായി പാറശ്ശാലയിൽ സ്ഥാപിച്ച റെൻഡർ ചെക്പോസ്റ്റിനെ നോക്കുകുത്തിയാക്കി സമാന്തര ചെക്പോസ്റ്റുകൾ വഴി കേരളത്തിലേക്കു കന്നുകാലികളെ കടത്തുന്നു.

അമരവിള ചെക്പോസ്റ്റിന്റെ സമാന്തര ചെക്പോസ്റ്റുകളായ പാലക്കടവ്, മാവിളക്കടവ്, പ്രായിമൂട് എന്നീ പാതകൾവഴിയാണ് അനധികൃതമായി കന്നുകാലികളെ കടത്തുന്നത്. ദേശീയപാതയിൽ പാറശ്ശാലയ്ക്കു സമീപം കാരാളിയിലാണ് റെൻഡർ ചെക്പോസ്റ്റ്. വാഹനങ്ങൾ തടഞ്ഞു പരിശോധിക്കാൻ സൗകര്യമില്ലാത്തതിനാൽ ഇവിടെ നിർത്തുന്ന വാഹനങ്ങൾ പരിശോധിക്കാൻ മാത്രമാണ് ചെക്പോസ്റ്റിലെ ഉദ്യോഗസ്ഥർക്ക് സാധിക്കുന്നത്. കന്നുകാലികളുമായെത്തുന്ന വാഹനങ്ങളിൽ ചിലതുമാത്രമാണ് പരിശോധനയ്ക്കും വാക്സിനേഷനുമായി ഇവിടെ നിർത്തുന്നത്.

തമിഴ്നാട് മൃഗസംരക്ഷണ വകുപ്പിന്റെ രേഖയില്ലാത്ത കന്നുകാലികളുമായി വരുന്ന വാഹനങ്ങൾ പൂവാർ, പാലക്കടവ്, മാവിളക്കടവ്, പ്രായിമൂട് എന്നീ ചെക്പോസ്റ്റുകൾ വഴിയാണ് കേരളത്തിലേക്കു കടക്കുന്നത്. ഈ ചെക്പോസ്റ്റുകളിൽ മൃഗസംരക്ഷണ വകുപ്പിന്റെ പരിശോധനാസംവിധാനങ്ങളില്ല. അമരവിള ചെക്പോസ്റ്റിൽ മൃഗസംരക്ഷണ വകുപ്പിന്റെ പരിശോധനാസംഘമുള്ളതിനാൽ അനധികൃതമായി കന്നുകാലികളുമായെത്തുന്ന വാഹനങ്ങൾ ഈ ചെക്ക്പോസ്റ്റും ഒഴിവാക്കും.

നാലുഭാഗവും ടാർപ്പോളിൻ കൊണ്ട് മറച്ച വലിയ ലോറികളിലാണ് കന്നുകാലികളെ കൊണ്ടുവരുന്നത്.

പകർച്ചവ്യാധിയില്ലെന്ന് ഉറപ്പാക്കാനുള്ള സംവിധാനം

മറ്റു സംസ്ഥാനങ്ങളിൽനിന്നു കൊണ്ടുവരുന്ന കന്നുകാലികൾക്ക് പകർച്ചവ്യാധികളില്ലെന്ന് ഉറപ്പാക്കാനുള്ളതാണ് പാറശ്ശാലയിലെ റെൻഡർ ചെക്ക്പോസ്റ്റ്. കന്നുകാലികൾക്ക് വാക്സിനേഷൻ നൽകിയിട്ടുണ്ടെന്ന അതാത് സംസ്ഥാനങ്ങളിലെ മൃഗസംരക്ഷണ വകുപ്പിന്റെ സർട്ടിഫിക്കറ്റും ഇവിടെ നൽകണം. സർട്ടിഫിക്കറ്റില്ലാത്ത കന്നുകാലികളെ തിരികെ അയയ്ക്കുകയാണ് പതിവ്....

ഫോട്ടോ http://v.duta.us/j3OeOQAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/wHHwKgAA

📲 Get Thiruvananthapuram News on Whatsapp 💬