പോലീസിന്റെ കൈകൾ സർക്കാർ കെട്ടിയിട്ടിരിക്കുന്നു- രമേശ് ചെന്നിത്തല

  |   Pathanamthittanews

പത്തനംതിട്ട: പോലീസിന്റെ കൈകൾ സർക്കാർ കെട്ടിയിട്ടിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വതന്ത്രമായി കേസ് അന്വേഷിക്കേണ്ട പോലീസ് ആരുടെയൊക്കെയോ സമ്മർദത്തിന് വഴങ്ങുകയാണ്. പോലീസ് നിഷ് ക്രിയത്വത്തിലും കൊലപാതക രാഷ്ട്രീയത്തിലും പ്രതിഷേധിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റി എസ്.പി. ഒാഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ദുരൂഹസാഹചര്യത്തിൽ മരിച്ച കടമ്മനിട്ട ഗവ.ഹയർ സെക്കൻഡറി സ്കൂൾ വിദ്യാഥിനി മൈഥിലി വിനോദ്, പന്തളം തെക്കേക്കര പഞ്ചായത്തിലെ അമൃതയെന്ന ദളിത് വിദ്യാർഥിനി എന്നിവരുടെ കൊലപാതകികളെ അറസ്റ്റുചെയ്യാൻ പോലീസിനായിട്ടില്ല. ഇതിലെ പ്രതികൾക്ക് സി.പി.എം. ബന്ധമുള്ളതുകൊണ്ടാണ് അറസ്റ്റ്് നടക്കാത്തത്. രണ്ട് വർഷം മുമ്പ് കാണാതായ െജസ്നയെന്ന പെൺകുട്ടിയെ കണ്ടെത്താൻപോലും പോലീസിനായില്ലെന്നും ചെന്നിത്തല പറഞ്ഞു. ഡി.സി.സി.പ്രസിഡൻറ് ബാബു ജോർജ്, ആൻറോ ആൻറണി എം.പി., കെ.ശിവദാസൻ നായർ, പി.മോഹൻരാജ്, കെ.പി.സി.സി. സെക്രട്ടറി പഴകുളം മധു, മാലേത്ത് സരളാദേവി, വെട്ടൂർ ജ്യോതിപ്രസാദ്, ലിജു ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു.

നേരിയ സംഘർഷം

ഡി.സി.സി. ഒാഫീസിൽനിന്നാരംഭിച്ച മാർച്ച് എസ്.പി. ഒാഫീസിന് മുന്നിലെത്തും മുേന്പ പോലീസ് തടഞ്ഞു. പ്രവർത്തകരിൽ ചിലർ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചത് ചെറിയ സംഘർഷാവസ്ഥ സൃഷ്ടിച്ചു. ബാരിക്കേഡിൽ കൊണ്ട് ചില പ്രവർത്തകരുടെ കൈക്ക് മുറിവേറ്റു....

ഫോട്ടോ http://v.duta.us/hXQxnAAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/kE115wAA

📲 Get Pathanamthitta News on Whatsapp 💬