മൂന്നുകിലോ സ്വര്‍ണവുമായി ആറുപേര്‍ പിടിയില്‍

  |   Thiruvananthapuramnews

തിരുവനന്തപുരം: ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഒരുകോടി രൂപയുടെ മൂന്ന് കിലോ സ്വർണവുമായി ആറ് തമിഴ്നാട് സ്വദേശികളെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് പിടികൂടി.

ചെന്നൈ, രാമനാഥപുരം എന്നിവിടങ്ങളിൽ നിന്നുള്ള ഷാഹുൽ ഹമീദ്(32), ഷാരൂ്ഖ്ഖാൻ(20), ജിന്ന(30), ബാസിർ(47), അൻസാരി(45), യാക്കൂബ് അലി(41) എന്നിവരെയാണ് റവന്യൂ ഇന്റലിജൻസിന്റെ തിരുവനന്തപുരം യൂണിറ്റ് പിടികൂടിയത്. വിവിധ തൂക്കത്തിലുള്ള ആറ് കഷണങ്ങളാണ് ഇവരിൽ നിന്ന് പിടികൂടിയത്.

വെള്ളിയാഴ്ച വൈകീട്ട് മാലദ്വീപിൽ നിന്ന് തിരുവനന്തപുരത്തെത്തിയ എയർ ഇന്ത്യ-264 എന്ന വിമാനത്തിലെ യാത്രക്കാരാണ്. ഇവർ ചെന്നൈയിൽ നിന്ന് കൊളംബോയിലെത്തി അവിടെനിന്ന് സ്വർണം വാങ്ങിയശേഷം മാലദ്വീപിലെത്തി. തുടർന്ന് തിരുവനന്തപുരത്തേക്ക് വരുകയായിരുന്നുവെന്ന് ഡി.ആർ.ഐ. അധികൃതർ പറഞ്ഞു. ഇവരുടെ പക്കൽ ഹാൻഡ് ബാഗുകൾ മാത്രമേ ഉണ്ടായിരുന്നുള്ളു. മൂന്ന് കിലോ സ്വർണത്തെ പൊടിച്ച് തരിയാക്കി പ്രോട്ടീൻ പൗഡറും മറ്റ് രാസവസ്തുക്കളുമായി കൂട്ടിച്ചേർത്ത് കുഴമ്പാക്കിയശേഷം സിലിൻഡർ രൂപത്തിലാക്കി മലദ്വാരത്തിനുള്ളിലാക്കിയാണ് കടത്താൻ ശ്രമിച്ചത്.

കോമ്പൗണ്ട് രൂപത്തിലാക്കിയ സ്വർണത്തെ സർക്കാർ ലാബിലെത്തിച്ച് ഉരുക്കിയാണ് സ്വർണത്തെ വേർതിരിച്ചെടുത്തത്.

ഇവർ സ്ഥിരമായി സ്വർണംകടത്തുന്ന സംഘത്തിലുള്ളവരാണ്. രാമനാഥപുരത്ത് ഇവർക്ക് ഇത്തരത്തിൽ സ്വർണം കടത്തുന്നതിനുള്ള പരിശീലനം നൽകുന്നുണ്ട്. മൂന്നുമാസംവരെയാണ് പരിശീലനം നൽകുന്നത്. തുടർന്ന് സ്വർണക്കടത്ത് സംഘങ്ങൾ ഇവരെ വാടകയ്ക്കെടുക്കുകയാണ് പതിവ്. ഡി.ആർ.ഐ. ഇവർക്കെതിരേ കേസെടുത്തു....

ഫോട്ടോ http://v.duta.us/G1J6nwAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/gUyNJwAA

📲 Get Thiruvananthapuram News on Whatsapp 💬