യൂണിവേഴ്‌സിറ്റി കോളേജിലെ വധശ്രമം: മൂന്ന് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കൂടി പിടിയില്‍

  |   Keralanews

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ എസ്.എഫ്.ഐ പ്രവർത്തകൻ അഖിലിനെ വധിക്കാൻ ശ്രമിച്ച കേസിൽ മൂന്ന് പ്രതികൾ കൂടി പിടിയിൽ. എസ്എഫ്ഐ യൂണിറ്റ് അംഗങ്ങളായ അദ്വൈത്, ആരോമൽ, ആദിൽ എന്നിവരാണ് പോലീസിന്റെ പിടിയിലായത്. കേസിലെ നാല്, അഞ്ച്, ആറ് പ്രതികളാണ് ഇവർ.

പിടിയിലായവരടക്കം എട്ട് പ്രതികൾക്കെതിരെ നേരത്തെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. എസ്.എഫ്.ഐ യൂണിറ്റ് പ്രസിഡന്റായിരുന്ന ശിവരഞ്ജിത്ത്, യൂണിറ്റ് സെക്രട്ടറി ആയിരുന്ന നസീം, അമർ, ഇബ്രാഹീം, രഞ്ജിത്ത് എന്നീ അഞ്ച് പ്രതികൾകൂടി ഇനി പിടിയിലാകാനുണ്ട്.

പോലീസ് നേരത്തെ കസ്റ്റഡിയിലെടുത്ത എസ്.എഫ്.ഐ പ്രവർത്തകൻ ഇജാബിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കേസിൽ പോലീസ് പ്രതിചേർത്ത മുപ്പത് പ്രതികളിൽ ഒരാളാണ് നേമം സ്വദേശിയായ ഇജാബ്. എസ്.എഫ്.ഐ യൂണിവേഴ്സിറ്റി കോളേജ് യൂണിറ്റ് കമ്മിറ്റി അംഗമായിരുന്നു. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Content Highlights:University college conflict, three SFI workers arrested...

ഫോട്ടോ http://v.duta.us/jQL4bwAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/K-lZkAAA

📲 Get Kerala News on Whatsapp 💬