യൂണിവേഴ്‌സിറ്റി കോളേജിലെ സംഘര്‍ഷം: പോലീസ് തെളിവെടുപ്പിനെത്തിയത് അടുത്ത ദിവസം

  |   Thiruvananthapuramnews

കിട്ടിയത് ബാക്കിവച്ച കമ്പിത്തുണ്ടുകളും തുരുമ്പെടുത്ത കത്തികളും

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ യൂണിയൻ ഓഫീസിൽ നിന്നും തുരുമ്പെടുത്ത കത്തികളും മദ്യക്കുപ്പികളും ഇരുമ്പ് ദണ്ഡും ഇരുചക്ര വാഹനത്തിന്റെ സൈലൻസറും, ഹാൻഡിൽ ബാറും പോലീസ് കണ്ടെടുത്തു. എന്നാൽ വൈകി പോലീസ് നടത്തിയ തെളിവെടുപ്പിന് മുമ്പേ തന്നെ ഇവിടെയുണ്ടായിരുന്ന സാധനങ്ങളെല്ലാം എസ്.എഫ്.ഐ. പ്രവർത്തകർ മാറ്റിയെന്നാണ് വിദ്യാർഥികൾ ചൂണ്ടിക്കാട്ടുന്നത്.

കോളേജ് യൂണിയൻ ഓഫീസ് എന്ന പേരിൽ എസ്.എഫ്.ഐ. യൂണിറ്റ് ഓഫീസ് ആണ് ഇവിടെ പ്രവർത്തിക്കുന്നത്. ആയുധങ്ങളുടെ ബാക്കിയും മദ്യക്കുപ്പികളുമടക്കം കണ്ടെടുത്ത വസ്തുക്കൾ വിദ്യാർഥികൾ പറയുന്നത് പോലെ ആയുധ ശേഖരത്തിന്റെ സൂചനയാണെന്നാണ് പോലീസ് പറയുന്നത്. പലപ്പോഴും എതിർ വിദ്യാർഥി സംഘടനകളുടെ പ്രകടനങ്ങൾക്ക് നേരെ പ്രയോഗിച്ചിട്ടുള്ള പെട്രോൾ ബോംബ് അടക്കമുള്ളവ ഇവിടെ സൂക്ഷിക്കാറുണ്ടെന്ന് വിദ്യാർഥികൾ പറയുന്നു.

വടിവാളുകൾ അടക്കമുള്ളവ ഇവിടെ കണ്ടിട്ടുണ്ടെന്നാണ് വിദ്യാർഥികൾ പറയുന്നത്. എന്നാൽ കഴിഞ്ഞ ദിവസം അക്രമം നടന്നിട്ടും പോലീസ് കണ്ടു നിന്നതല്ലാതെ കാമ്പസിനുള്ളിൽ കടന്നില്ല. വൈകീട്ട് പ്രതിഷേധങ്ങൾ കഴിഞ്ഞിട്ടും പരിക്കേറ്റ് വിദ്യാർഥിയുടെ നില ഗുരുതരമാണെന്നറിഞ്ഞിട്ടും പോലീസ് തെളിവ് ശേഖരിക്കാൻ പോലും ശ്രമിച്ചില്ല. ആക്രമണത്തിന് നേതൃത്വം നൽകിയ ശിവരഞ്ജിത്തും നസീമും ഈ സമയമെല്ലാം കോളേജിലുണ്ടായിരുന്നു. പ്രതികളെ പിടിക്കുമെന്ന് ഡി.സി.പി. ആദിത്യ വിദ്യാർഥികൾക്ക് ഉറപ്പു നൽകുമ്പോഴും പ്രതികൾ കോളേജ് കാമ്പസിൽ തന്നെയായിരുന്നു. കോളേജിൽ കയറാൻ പ്രിൻസിപ്പലിന്റെ അനുമതിയില്ലെന്നായിരുന്നു പോലീസിന്റെ വിശദീകരണം. എന്നാൽ ഒരു ക്രിമിനൽ കുറ്റം നടക്കുമ്പോൾ കാഴ്ചക്കാരായി പോലീസ് നോക്കി നിന്നത് ഉന്നത ഇടപെടൽ കൊണ്ടാണെന്നാണ് ആരോപണം....

ഫോട്ടോ http://v.duta.us/3jJ9HQAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/UnycvgAA

📲 Get Thiruvananthapuram News on Whatsapp 💬