വൃക്ക ദാനംചെയ്ത നിര്‍ധനയുവാവിന് കാന്‍സര്‍

  |   Ernakulamnews

കുമ്പളം: അഞ്ചുവർഷം മുമ്പ് സുഹൃത്തിന് വൃക്ക ദാനംചെയ്ത യുവാവ് ശ്വാസനാള കാൻസർ പിടിപെട്ട് ചികിത്സയ്ക്ക് വഴിയില്ലാത്ത അവസ്ഥയിൽ. കൊല്ലം സ്വദേശി ശ്യാം മോഹനാണ് (32) ദൈനംദിന ചികിത്സയ്ക്കും മരുന്നിനും മാർഗമില്ലാതെ കൊച്ചി എളമക്കരയിലെ വാടകമുറിയിൽ കഴിയുന്നത്.

എട്ടുവർഷം ഡൽഹിയിൽ ജോലിചെയ്ത ശ്യാം, മൂന്നുവർഷം മുമ്പാണ് കൊച്ചിയിലെത്തി കൺസൾട്ടിങ് സ്ഥാപനം തുടങ്ങിയത്. ഇതിനിടയിലാണ് തലകറക്കവും വയറുവേദനയും മൂക്കിലൂടെ രക്തം വരുന്നതും ആരോഗ്യത്തെയും ജോലിയേയും ബാധിച്ചുതുടങ്ങിയത്.

വിദഗ്ധ പരിശോധനയിലാണ് ശ്വാസനാളത്തിൽ കണ്ട മുഴ കാൻസറാണെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചത്. അസുഖം ഭേദമാക്കാനായി ഓപ്പറേഷന് മാത്രം 14 ലക്ഷം രൂപ വേണ്ടി വരുമെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്. രോഗം മൂർച്ഛിച്ചതോടെ കൊച്ചിയിലെ ഓഫീസിന്റെ പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകാനാകാതെ പൂട്ടേണ്ടിവന്നു.

നിത്യച്ചെലവിനുതന്നെ ബുദ്ധിമുട്ടുന്ന ശ്യാമിന്റെ വീട്ടിൽ അമ്മയും അനിയനും പ്രായമായ അപ്പൂപ്പനും മാത്രമാണുള്ളത്. അസുഖംമൂലം ക്യത്യമായി ജോലിക്ക് പോകാൻ കഴിയുന്നുമില്ല. പണമില്ലാത്തതിനാൽ മൂന്നുമാസമായി മരുന്നുപോലും കഴിക്കാതായി.

ഈ യുവാവിന്റെ ദയനീയാവസ്ഥ സോഷ്യൽ മീഡിയയിലൂടെ അറിഞ്ഞ കുമ്പളത്തെ സനാതനധർമ സംരക്ഷണ സമിതി ചികിത്സയ്ക്കായി തുക കണ്ടെത്താൻ നാട്ടുകാരുടെ സഹായത്തോടെ യജ്ഞത്തിലൂടെ ജീവകാരുണ്യം എന്ന പദ്ധതിയുമായി മുന്നോട്ടുവന്നു....

ഫോട്ടോ http://v.duta.us/h9UAGgAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/izv0MwAA

📲 Get Ernakulam News on Whatsapp 💬