ഹൈക്കോടതി കനിഞ്ഞു; നീലകണ്ഠൻ ചങ്ങലപ്പൂട്ടിൽനിന്ന് മോചിതനാകുന്നു

  |   Kollamnews

ശാസ്താംകോട്ട : ശാസ്താംകോട്ട ധർമശാസ്താക്ഷേത്രത്തിലെ ഗജവീരൻ നീലകണ്ഠന് ദുരിതക്കയത്തിൽനിന്നു മോചനം. നീലകണ്ഠന് വിദഗ്ധചികിത്സ ലഭ്യമാക്കാൻ ഒടുവിൽ ഹൈക്കോടതി ഉത്തരവായി. തിരുവനന്തപുരം ജില്ലയിലെ കോട്ടൂർ കപ്പുകാട് ആന പുനരധിവാസകേന്ദ്രത്തിലേക്ക് മാറ്റാനാണ് കഴിഞ്ഞ 24-ന് ഹൈക്കോടതി ഉത്തരവായത്.

ഉത്തരവിറങ്ങി പത്തുദിവസത്തിനകം ആനയെ മാറ്റണമെന്നാണ് നിർദേശം. അതിന്റെ അടിസ്ഥാനത്തിൽ ഞായറാഴ്ചതന്നെ ആനയെ തിരുനന്തപുരത്തേക്ക് കൊണ്ടുപോകുമെന്നാണ് അറിയുന്നത്. ആനപ്രേമികളായ ചിത്ര അയ്യരും എയ്ഞ്ചൽസ് നായരും നൽകിയ ഹർജിയിന്മേലാണ് ഹൈക്കോടതി ഇടപെടൽ. ഉത്തർപ്രദേശിലെ മധുരയിലുള്ള ആനപരിചരണ ആശുപത്രിയിലേക്ക് കൊണ്ടുപോകണമെന്നാണ് ഇവർ ആവശ്യപ്പട്ടത്.

ആനയുടെ ആരോഗ്യസ്ഥിതി മോശമായതിനാൽ 2500 കിലോമീറ്റർ അകലെയുള്ള സ്ഥലത്ത് എത്തിക്കുന്നത് ശരിയല്ലെന്ന് കോടതി നിരീക്ഷിച്ചു. തുടർന്നാണ് എല്ലാ സൗകര്യങ്ങളുമുള്ള കോട്ടൂർ കേന്ദ്രത്തിലേക്ക് മാറ്റാൻ ജസ്റ്റിസുമാരായ സി.ടി.രവികുമാർ, എൻ.നഗരേഷ് എന്നിവർ ഉത്തരവായത്.

ആനയെ സ്വതന്ത്രമായി വിടണമെന്ന് നേരത്തേ വിദഗ്ധ ഡോക്ടർമാരുടെ സംഘം നൽകിയ റിപ്പോർട്ട് ദേവസ്വം ബോർഡ് പരിഗണിച്ചിരുന്നില്ല. ചിലർ പ്രതിഷേധവുമായി എത്തുകയും ചെയ്തു. അതിനാലാണ് നീലകണ്ഠൻ ഇത്രയുംകാലം ചങ്ങലയിൽ കിടക്കേണ്ടിവന്നത്.

2003-ൽ പ്രവാസിയായ അജിത്കുമാർ ബി.പിള്ളയാണ് ഭഗവാന് ആനയെ നടയ്ക്കിരുത്തിയത്.

Content Highlights: Elephant Neelakantan,Neelakanta frees from the chain

ഫോട്ടോ http://v.duta.us/3ad5pwAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/nDnUjAAA

📲 Get Kollam News on Whatsapp 💬