ഇപ്പോള്‍ നടക്കുന്നത് പി.എസ്.സിയെ തകർക്കാനുള്ള ശ്രമം- മുഖ്യമന്ത്രി

  |   Keralanews

തിരുവനന്തപുരം: പി.എസ്.സിയെ തകർക്കാനുള്ള ശ്രമം അനുവദിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പി.എസ്.സിയെക്കുറിച്ച് യുവജനങ്ങളിൽ അങ്കലാപ്പ് സൃഷ്ടിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ പറഞ്ഞു.

യൂണിവേഴ്സിറ്റി കോളേജിലെ രണ്ടു വിദ്യാർഥികൾ ആ കോളേജിൽനിന്ന് പിഎസ്.സി പരീക്ഷയെഴുതി സ്ഥാനം നേടിയെന്നാരോപിച്ച് വലിയ പ്രചരണങ്ങളാണ് നടന്നത്. എന്നാൽ വസ്തുത അതല്ലായിരുന്നു എന്ന് പിന്നീട് വ്യക്തമായി. ഇതിൻറെ പേരിൽ ഭരണഘടനാ സ്ഥാപനമായ പി.എസ്.സിയെ തകർക്കാൻ അനുവദിക്കില്ല.

മാതൃകാപരമായ പ്രവർത്തനങ്ങളാണ് പി.എസ്.സി നടത്തുന്നത്. സർക്കാർ അധികാരത്തിൽ വന്ന ശേഷം പിഎസ്.സി വഴി 110000ഓളം നിയമനങ്ങൾ നടന്നു. 22000ഓളം തസ്തികകൾ സർക്കാർ സൃഷ്ടിച്ചിട്ടുണ്ട്.അതിവേഗത്തിൽ തന്നെ നിയമന നടപടികൾ നടത്തുന്നുണ്ട്. എന്തെങ്കിലും വീഴ്ച വരുന്നുണ്ടോ എന്ന് പരിശോധിക്കാൻ സംവിധാനവും പ്രവർത്തിക്കുന്നുണ്ട്.

ഇതിനിടയിലാണ് യുവജനങ്ങളിൽ അങ്കലാപ്പുണ്ടാക്കാൻ ശ്രമം നടത്തുന്നത്.ജനങ്ങൾക്കിടയിൽ വലിയ സ്വീകാര്യത പിഎസ്.സിക്ക് കിട്ടിയത് വിശ്വാസ്യത ഉള്ളതുകൊണ്ടാണ്. ഇപ്പോൾ നടക്കുന്ന പ്രചാരണങ്ങൾഭരണഘടനാ സ്ഥാപനങ്ങളെ തകർക്കുക എന്ന അജണ്ടയുടെ ഭാഗമായി കാണണം.പൊതു വിദ്യാഭ്യാസത്തെ തകർത്ത് സ്വകാര്യ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കാനുമുള്ള ശ്രമമാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

അക്രമസംഭവങ്ങളുടെ പേരിൽ യൂണിവേഴ്സിറ്റി കോളേജിനെ തകർക്കാനുള്ള ശ്രമങ്ങൾ അനുവദിക്കില്ലെന്നുംമുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ കോളേജുകളിൽ അക്കാദമിക് നിലവാരംകൊണ്ടും പാരമ്പര്യംകൊണ്ടും ഉയർന്ന കോളേജുകളിൽ ഒന്നാണ് യൂണിവേഴ്സിറ്റി കോളേജ്. നിർഭാഗ്യകരമായ ചില പ്രശ്നങ്ങൾ അവിടെയുണ്ടായി. അക്രമം നടന്നു. ഇതിൽ ഉൾപ്പെട്ട ആരെയും സർക്കാർ സംരക്ഷിക്കില്ല. ഇതിനെതിരെ കർശന നടപടിയും സ്വീകരിച്ചിട്ടുണ്ട്.കോജിനകത്ത് ഒരു തരത്തിലുള്ള അക്രമപ്രവർത്തനവും അനുവദിക്കില്ല....

ഫോട്ടോ http://v.duta.us/62BJMgAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/I83g9AAA

📲 Get Kerala News on Whatsapp 💬