വിളവൂർക്കലിൽ ബി.ജെ.പി.ക്കെതിരായ കോൺഗ്രസ് അവിശ്വാസം ഇടതു പിന്തുണയോടെ തള്ളി

  |   Thiruvananthapuramnews

വിളൂർക്കൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. ശാലിനി

പഞ്ചായത്ത് സെക്രട്ടറി ലതാകുമാരിക്ക് രാജിക്കത്ത് നൽകുന്നു

വിളവൂർക്കൽ: ബി.ജെ.പി. ഭരിക്കുന്ന വിളവൂർക്കൽ പഞ്ചായത്തിൽ കോൺഗ്രസ് നൽകിയ അവിശ്വാസപ്രമേയം ഇടതു പിന്തുണയോടെ തള്ളി. അവിശ്വാസപ്രമേയം പരിഗണിച്ച യോഗത്തിൽനിന്ന് ബി.ജെ.പി. അംഗങ്ങളോടൊപ്പം ഇടതുപക്ഷത്തെ അഞ്ചുപേർകൂടി വിട്ടുനിന്നതോടെയാണ് പഞ്ചായത്ത് പ്രസിഡന്റ് വി.അനിൽകുമാറിനെതിരായ അവിശ്വാസം തള്ളിയത്. അതേസമയം, ഇടതു പിന്തുണയിൽ അവിശ്വാസം അതിജീവിക്കാൻ താത്പര്യമില്ലെന്ന നിലപാടെടുത്ത വൈസ് പ്രസിഡന്റ് എസ്.ശാലിനി രാജിവെച്ചു.

ചൊവ്വാഴ്ച രാവിലെ ബ്ലോക്ക് സെക്രട്ടറി അജികുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, കോൺഗ്രസിന്റെ ആറ് അംഗങ്ങൾ മാത്രമാണ് പങ്കെടുത്തത്. ഉച്ചയ്ക്കു ശേഷം വൈസ് പ്രസിഡന്റ് എസ്.ശാലിനിയ്ക്കെതിരായ അവിശ്വാസം പരിഗണിക്കാനിരിക്കെയായിരുന്നു നാടകീയമായി അവരുടെ രാജി.

വൈസ് പ്രസിഡന്റിന്റെ അപ്രതീക്ഷിത രാജി ബി.ജെ.പി.യിൽ പൊട്ടിത്തെറിക്കു കാരണമായിട്ടുണ്ട്. പാർട്ടിക്കുള്ളിലെ അഭിപ്രായവ്യത്യാസമാണ് രാജിയിലേക്കു നയിച്ചതെന്നു കരുതുന്നു. വൈസ് പ്രസിഡന്റിന്റെ രാജിയുടെ കാരണം വ്യക്തിപരമാണെന്നായിരുന്നു പ്രസിഡന്റ് അനിൽകുമാറിന്റെ പ്രതികരണം.

17 അംഗ പഞ്ചായത്തിൽ ബി.ജെ.പി.യുടെ പ്രസിഡന്റിനും വൈസ് പ്രസിഡന്റിനുമെതിേര കോൺഗ്രസിലെ ആറ് അംഗങ്ങൾ ഒപ്പിട്ടാണ് അവിശ്വാസപ്രമേയം നൽകിയത്. വികസന മുരടിപ്പ്, സ്വജനപക്ഷപാതം, അഴിമതി എന്നിവ ആരോപിച്ചായിരുന്നു അവിശ്വാസം. പഞ്ചായത്തിൽ ബി.ജെ.പി.ക്കും കോൺഗ്രസിനും ആറ് അംഗങ്ങളാണുള്ളത്. എൽ.ഡി.എഫിൽ സി.പി.എമ്മിലെ നാലും സി.പി.ഐ.യുടെ ഒരു പ്രതിനിധിയുമുൾപ്പെടെ അഞ്ച് അംഗങ്ങളുണ്ട്. രണ്ടു വർഷം മുൻപ് ബി.ജെ.പി.യുടെ പ്രസിഡന്റിനെതിേര കോൺഗ്രസും കോൺഗ്രസിന്റെ വൈസ് പ്രസിഡന്റിനെതിേര ബി.ജെ.പി.യും നൽകിയ അവിശ്വാസം ഇടതുപക്ഷം പിന്തുണച്ചതോടെ പാസായിരുന്നു. തുടർന്ന് എൽ.ഡി.എഫ്. തിരഞ്ഞെടുപ്പിൽനിന്നു വിട്ടുനിന്നതോടെ തുല്യ വോട്ടുകളുടെ അടിസ്ഥാനത്തിൽ നറുക്കെടുപ്പിലൂടെയാണ് രണ്ടു സ്ഥാനവും ബി.ജെ.പി.ക്കു ലഭിച്ചത്....

ഫോട്ടോ http://v.duta.us/ZndzgAAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/vfbCxwAA

📲 Get Thiruvananthapuram News on Whatsapp 💬