നെടുങ്കണ്ടം കസ്റ്റഡി മരണം: രണ്ട് പോലീസുകാര്‍കൂടി അറസ്റ്റില്‍

  |   Keralanews

നെടുങ്കണ്ടം: പീരുമേട്ടിൽ സാമ്പത്തിക തട്ടിപ്പുകേസിലെ റിമാൻഡ് പ്രതി മരിച്ച സംഭവത്തിൽ രണ്ടുപോലീസുകാർ കൂടി അറസ്റ്റിൽ. എ എസ് ഐറെജിമോൻ, ഡ്രൈവർ നിയാസ് എന്നിവരാണ് അറസ്റ്റിലായത്.

വിശദമായ ചോദ്യം ചെയ്യലിനു ശേഷമാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി. ഇന്നു രാവിലെയാണ് ഇരുവരും അന്വേഷണ സംഘത്തിനു മുന്നിൽ കീഴടങ്ങിയത്. തുടർന്ന് എട്ടര മണിക്കൂറോളം ചോദ്യം ചെയ്യലിന് വിധേയരാക്കി. ഇതിനു പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ആദ്യഘട്ടത്തിൽ അറസ്റ്റിലായ എസ് ഐ സാബുവിന്റെയും സി പി ഒസജിമോൻ ആന്റണിയുടെയും മൊഴിയും ഇവർക്കെതിരായിരുന്നു. സാമ്പത്തികതട്ടിപ്പു കേസിലെ പ്രതി രാജ്കുമാറാണ് കസ്റ്റഡിയിലെ ക്രൂരമർദനത്തെ തുടർന്ന് മരിച്ചത്. ഒമ്പതു പോലീസുകാർ മർദ്ദിച്ചെന്ന കേസിലെ മറ്റുപ്രതികളായ ശാലിനിയുടെയും മഞ്ജുവിന്റെയും മൊഴി പുറത്തുവന്നതിനു പിന്നാലെയാണ് അറസ്റ്റ് വേഗത്തിലായത്.

content highlights:two more police officers arrested in connection with peerumedu custodial death...

ഫോട്ടോ http://v.duta.us/ZYgdFwAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/KMwtkAAA

📲 Get Kerala News on Whatsapp 💬