പാര്‍ട്ടിയെ അറിയിക്കാതെ മൂകാംബിക ദര്‍ശനം; സി പി എം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിക്ക് സസ്പെന്‍ഷന്‍

  |   Keralanews

തിരുവനന്തപുരം: പാർട്ടി മേൽഘടകത്തെ അറിയിക്കാതെ മൂകാംബിക ക്ഷേത്രദർശനത്തിനു പോയ സി പി എം ലോക്കൽ കമ്മിറ്റി സെക്രട്ടറിക്ക് സസ്പെൻഷൻ. സി.പി.എം. വെള്ളറട ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.കെ. ബേബിയെയാണ് ആറ മാസത്തേക്ക് സസ്പെൻഡ് ചെയ്തത്.

പാർട്ടിവിരുദ്ധ പ്രവർത്തനവും അച്ചടക്കലംഘനവും ചൂണ്ടിക്കാട്ടിയാണ് ബേബിയെ സസ്പെൻഡ് ചെയ്തിരിക്കുന്നത്. എന്നാൽ സസ്പെൻഷന്റെ കാരണം വ്യക്തമാക്കിയിട്ടില്ല.

കഴിഞ്ഞ മാസം 27-ാം തീയതി വൈകിട്ടുള്ള മാവേലി എക്സ്പ്രസിലാണ് പി.കെ. ബേബിയും സുഹൃത്തുക്കളായ വെള്ളറട വാർഡ് മെമ്പർ നെല്ലിശ്ശേരി പ്രദീപ്, പാർട്ടി അംഗമായ അഡ്വക്കേറ്റ് അരുൺ, മറ്റൊരു സുഹൃത്ത് എന്നിവർ മൂകാംബികയ്ക്ക് പോയത്. രണ്ടു ദിവസത്തേക്ക് സ്ഥലത്തുണ്ടാവില്ല എന്നു പറഞ്ഞെങ്കിലും എവിടേക്കാണ് പോകുന്നത് എന്ന്പാർട്ടി ഘടകത്തെ അറിയിച്ചിരുന്നില്ല.

ഈ കാരണം ചൂണ്ടിക്കാട്ടിയാണ് സസ്പെൻഡ് ചെയ്തതെന്ന് ബേബി പറയുന്നു. എന്നാൽ സസ്പെൻഷൻ നൽകുന്നതിന് മുന്നോടിയായി പാർട്ടി ഘടകം വിളിച്ച് ചർച്ച ചെയ്യുകയോ വിശദീകരണം ചോദിക്കുകയോ ചെയ്തിട്ടില്ലെന്നും ബേബി കൂട്ടിച്ചേർത്തു.

അതേസമയം, ഒരു മതത്തിൽ പെട്ടവരുടേയും ആരാധനാസ്വാതന്ത്ര്യം പാർട്ടി വിലക്കിയിട്ടില്ലെന്നും ഇതിനു മുമ്പ് ഇങ്ങനെ ഒരു സംഭവവും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതുകൊണ്ടുതന്നെ സസ്പെൻഷനുള്ള യഥാർത്ഥ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല എന്നും ബേബി മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു....

ഫോട്ടോ http://v.duta.us/npiDmwAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/pGJj7AAA

📲 Get Kerala News on Whatsapp 💬