അതിജീവിക്കാൻ പാറക്കുടിക്കാർ ഈറ്റകൊണ്ട് പാലം പണിതു

  |   Idukkinews

മാങ്കുളം: ഒന്നും രണ്ടും പ്രളയങ്ങൾ തകർത്തെറിഞ്ഞ ആറാം മൈൽ റോഡ് ഗതാഗത യോഗ്യമാവാൻ നാലരക്കോടി രൂപ വേണം. അരക്കിലോമീറ്റർ നീളത്തിൽ റോഡ് മുഴുവൻ പുഴയെടുത്തു. ഇത്രയും നീളം സംരക്ഷണഭിത്തി കെട്ടാതെ ഇതിലൂടെ വണ്ടികൾ ഓടിക്കാൻ കഴിയില്ല.

കഴിഞ്ഞ പ്രളയത്തിൽ ആനക്കുളം പാലത്തിനുസമീപം മുതലാണ് റോഡ് പുഴയെടുത്തത്. ഇത്തവണ തുടർന്നുള്ള മൂന്നിടത്ത് റോഡ് ഇടിഞ്ഞുതാണ് അപകടാവസ്ഥയിലാണ്. ഇതോടെ ആറാം മൈൽ, അമ്പതാം മൈൽ വാർഡുകളിലെ ജനങ്ങൾക്ക് മാങ്കുളത്ത് വരാൻ നെല്ലിപ്പടി വഴിയുള്ള ജീപ്പ് റോഡ് മാത്രമേയുള്ളൂ. രോഗികളെ നെല്ലിപ്പടിവരെ ചുമന്നുകൊണ്ട് പോണം. ഇനിയും കനത്തമഴ ഉണ്ടായാൽ നെല്ലിപ്പടി വഴിയുള്ള ഗതാഗതവും നിലയ്ക്കും. കഴിഞ്ഞ പ്രളയത്തിൽ തകർന്ന റോഡിന്റെ ഭാഗം നാട്ടുകാർ ചേർന്ന് മണ്ണിട്ട് നികത്തിയാണ് താത്കാലിക യാത്രാസൗകര്യം ഒരുക്കിയത്.ഇത്തവണ അതും തകർന്നു. സർക്കാർ ഉടൻ ഇടപെട്ട് ആറാം മൈൽ റോഡ് പുനർ നിർമിക്കുകയാണ് വേണ്ടത്. പ്രാഥമിക റിപ്പോർട്ട് പ്രകാരം റോഡ് പണിയാൻ നാലരക്കോടി വേണം. പ്രളയഫണ്ടിൽ ഉൾപ്പെടുത്തി റോഡ് പണിയാൻ അനുമതി നൽകണം.

പറക്കുടിക്കാരുടെ അതിജീവനം...

ഫോട്ടോ http://v.duta.us/k-B7CgAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/7k_InAEA

📲 Get Idukki News on Whatsapp 💬