എലിപ്പനിയെ പ്രതിരോധിക്കാൻ മരുന്നുകഴിച്ച് മന്ത്രി

  |   Alappuzhanews

ആലപ്പുഴ: മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ എലിപ്പനി പടർന്നുപിടിക്കാൻ സാധ്യത കൂടുതലായതിനാൽ എല്ലാവരും ഡോക്സിസൈക്ലിൻ ഗുളികകഴിച്ച് പ്രതിരോധം ഉറപ്പുവരുത്തണമെന്ന് മന്ത്രി ജി.സുധാകരൻ. ‘ഡോക്സിഡേ’യോടനുബന്ധിച്ച് എലിപ്പനിപ്രതിരോധ ഗുളികയുടെ ജില്ലാതല വിതരണോദ്ഘാടനം കളക്ടറേറ്റ് അങ്കണത്തിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഡോക്സിസൈക്ലിൻ പ്രതിരോധഗുളിക കഴിച്ചാണ് മന്ത്രി ഉദ്ഘാടനം നിർവഹിച്ചത്. മഴക്കെടുതിയിൽ മലിനജലവുമായി നേരിട്ട് സമ്പർക്കമുണ്ടായ മുഴുവൻജനങ്ങൾക്കും എലിപ്പനി പ്രതിരോധമരുന്നായ ഡോക്സിസൈക്ലിൻ ഗുളിക വിതരണംചെയ്യും. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ആറുശനിയാഴ്ചകളിലായാണ് ‘ഡോക്സിഡേ’ ആചരണം. ആശുപത്രികൾ, കുടുംബക്ഷേമ ഉപകേന്ദ്രങ്ങൾ, ബസ് സ്റ്റാൻഡുകൾ, ബോട്ടുജെട്ടികൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തിൽ പ്രത്യേക ഡോക്സി ബൂത്തുകൾ സ്ഥാപിച്ച് ഗുളിക സൗജന്യമായി വിതരണംചെയ്യും.സബ് കളക്ടർ വി.ആർ.കൃഷ്ണതേജ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ, കെ.ടി.മാത്യു, എ.എം.നൗഫൽ, ഡോ. എൽ.അനിതാ കുമാരി, ഡോ. വിദ്യ, ഡോ. രാധാകൃഷ്ണൻ, ഡോ. മുരളീധരൻപിള്ള തുടങ്ങിയവർ പങ്കെടുത്തു....

ഫോട്ടോ http://v.duta.us/2KNyBAAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/ileEyAAA

📲 Get Alappuzha News on Whatsapp 💬