ഓണക്കോടിയുമായി ഡെപ്യൂട്ടി കളക്ടറും തഹസിൽദാരും തിരുവാർപ്പിലെത്തി

  |   Kottayamnews

തിരുവാർപ്പ് (കുമരകം): പ്രളയജലത്തിന്റെ വരവ് ക്രമാതീതമായി കുറഞ്ഞിട്ടും ജില്ലയുടെ പടിഞ്ഞാറൻ മേഖലയായ തിരുവാർപ്പ് ഗ്രാമം വെള്ളക്കെട്ടിൽ തന്നെ തുടരുന്നു. നിലവിൽ ജില്ലയിൽ ഏറ്റവും ദുരിതാശ്വാസക്യാമ്പുകൾ പ്രവർത്തിക്കുന്നതും തിരുവാർപ്പിലാണ്. ഗ്രാമത്തിന്റെ ദുരവസ്ഥകൾ നേരിട്ട് കണ്ട് മനസ്സിലാക്കുന്നതിനായി ഡെപ്യൂട്ടികളക്ടർ ടി.കെ. വിനീത്, തഹസിൽദാർമാരായ രാജേന്ദ്രബാബു, പി.എസ്.ഗീതാകുമാരി തുടങ്ങിയവർ ക്യാമ്പുകൾ സന്ദർശിച്ചു.

ചിങ്ങപ്പിറവി ദിനത്തിലെ സന്ദർശനത്തോട് അനുബന്ധിച്ച് തിരുവാർപ്പ് ഗവ.യു.പി. സ്കൂളിലെ അന്തേവാസികളായ വൃദ്ധർക്ക് ഡെപ്യൂട്ടികളക്ടർ ഓണക്കോടിയും കുട്ടികൾക്ക് മധുരവും നൽകി. ഭക്ഷണമടക്കമുള്ള അവശ്യസാധനങ്ങൾ കൃത്യസമയത്ത് ലഭിക്കാത്തതിലെ ബുദ്ധിമുട്ടുകൾ ജനങ്ങൾ ഡെപ്യൂട്ടി കളക്ടറോട് വിവരിച്ചു.

മലരിക്കൽ കാഞ്ഞിരം, വെട്ടിക്കാട് മീൻചിറ, പുതിയാത്ത്, ഇല്ലിക്കൽ തിരുവാർപ്പ് റോഡിന്റെ പ്രവേശന ഭാഗം, പരുത്തിയകം, അംബേദ്കർ കോളനി, താമരശ്ശേരി കോളനി, മാധവശേരി കോളനി, കളരിപ്പറമ്പ് കോളനി, തുടങ്ങി ഗ്രാമത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും ഇപ്പോഴും വെള്ളക്കെട്ടിൽ തുടരുകയാണ്.

തിരുവാർപ്പ് പഞ്ചായത്തിൽ 17 ക്യാമ്പുകളിലായി 3096 പേരാണ് ഉണ്ടായിരുന്നത്. ഇതിൽ പാറേപ്പള്ളിയിൽ പ്രവർത്തിച്ചിരുന്ന ഒരു ക്യാമ്പ് ശനിയാഴ്ച പിരിഞ്ഞുപോയി. 52 കുടുംബങ്ങളാണ് പിരിഞ്ഞുപോയ ക്യാമ്പിൽ ഉണ്ടായിരുന്നത്. ഗ്രാമത്തിലെ 3,000-ഓളം പേർ വീട്ടിലേക്ക് തിരികെ പോകാൻ കഴിയാതെ 16 ക്യാമ്പുകളിലായി കഴിയുകയാണ്. വീടുകളിൽനിന്ന് വെള്ളം ഇറങ്ങാത്തതിനാൽ കട്ടിലുകളും വീട്ടുപകരണങ്ങളും സംരക്ഷിക്കാൻ ജനങ്ങൾ കഷ്ടപ്പെടുകയാണ്.

ഫോട്ടോ http://v.duta.us/VhJ3VwAA

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കുചെയ്യുക http://v.duta.us/AW6TMAAA

📲 Get Kottayam News on Whatsapp 💬